അബുദാബി: കോവിഡ് മുന്നണി പോരാളികൾക്കും കുടുംബാംഗങ്ങൾക്കും ഗോൾഡൻ വിസ അനുവദിക്കാനൊരുങ്ങി യുഎഇ. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇതുസംബന്ധിച്ച നിർദ്ദേശം നൽകി. കോവിഡ് വൈറസ് വ്യാപന സമയത്ത് ജനങ്ങളെ സംരക്ഷിക്കാൻ അസാധാരണമായ പരിശ്രമങ്ങൾ നടത്തിയ വ്യക്തികൾക്കായിരിക്കും യുഎഇ ഗോൾഡൻ വിസ ലഭിക്കാൻ പരിഗണന കിട്ടുക.
Read Also: ബാങ്ക് മാനേജരായ യുവതി ആത്മഹത്യ ചെയ്തു: ആത്മഹത്യാ കുറിപ്പിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പരാമർശം
മലയാളികൾ ഉൾപ്പെടെ ഒട്ടേറെ ഇന്ത്യക്കാർ കോവിഡ് മുൻനിര പോരാട്ടത്തിൽ പ്രവർത്തിച്ചിരുന്നു. പൊതുജനാരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നവർക്ക് 10 വർഷത്തെ റെസിഡൻസി അനുവദിച്ചുകൊണ്ടു പ്രതിരോധനിര ശക്തിപ്പെടുത്താനാണ് യുഎഇ ലക്ഷ്യമിടുന്നത്. ഡോക്ടർമാരുടെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ഗോൾഡൻ വീസയ്ക്ക് അപേക്ഷ നൽകാൻ ജൂലൈ മാസത്തിൽ സർക്കാർ ഡോക്ടർരെ ക്ഷണിച്ചിരുന്നു. യുഎഇ ഹെൽത്ത് റഗുലേറ്ററി അതോറിറ്റികളുടെ ലൈസൻസുള്ള എല്ലാ ഡോക്ടർമാർക്കും 2021 ജൂലൈ മുതൽ 2022 സെപ്തംബർ വരെ smartservices.ica.gov.ae എന്ന വെബ്സൈറ്റ് വഴി ഗോൾഡൻ വിസയ്ക്ക് അപേക്ഷ നൽകാം.
smart.gdrfad.gov.ae എന്ന വെബ്സൈറ്റ് വഴി ലൈസൻസുള്ള ഡോക്ടർമാർക്ക് ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാം.
Read Also: തോല്‍വിയുടെ പേരില്‍ മാത്രം ഇന്ത്യയെ തള്ളിക്കളയാനാകില്ല, അവർ ഫൈനലിലേക്ക് യോഗ്യത നേടും: ഗവാസ്‌കര്‍
Post Your Comments