അയോധ്യ: പഞ്ചാബ് നാഷനൽ ബാങ്ക് ഡപ്യൂട്ടി മാനേജരായ 32കാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഫൈസാബാദിലെ ബാങ്ക് ശാഖയ്ക്ക് സമീപമുള്ള വാടക വീട്ടിലാണ് യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ശ്രദ്ധ ഗുപ്ത എന്ന യുവതിയാണ് മരിച്ചതെന്നും കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
2015ൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ച ശ്രദ്ധ പിന്നീട് ഡിപ്പാർട്ട്മെന്റൽ പരീക്ഷകൾ എഴുതി സ്ഥാനക്കയറ്റം നേടുകയായിരുന്നു. 2018 മുതൽ ഫൈസാബാദിലാണു ജോലി ചെയ്തിരുന്നതെന്നും, ഇവർ വിവാഹിതയല്ലെന്നും പോലീസ് പറഞ്ഞു.
യുവതിയിൽനിന്നു കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ, ഒരു പൊലീസ് കോൺസ്റ്റബിൾ, മറ്റൊരാൾ എന്നിവർക്കെതിരെയുള്ള പരാമർശങ്ങളുണ്ടെന്നും കേസിന്റെ കൂടുതൽ വിശദാംശങ്ങൾ സംബന്ധിച്ച് അന്വേഷണത്തിലാണെന്നും പോലീസ് അറിയിച്ചു.
Post Your Comments