മുംബൈ: ടി20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ മത്സരത്തിനിറങ്ങുന്ന ഇന്ത്യന്‍ ടീമിന് പിന്തുണയുമായി മുന്‍ താരം സുനില്‍ ഗവാസ്‌കര്‍. മത്സരത്തില്‍ ഇന്ത്യക്ക് വിജയിക്കാനാകുമെന്നും കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പര തൂത്തുവാരിയത് മറക്കരുതെന്നും ഗവാസ്‌കര്‍ പറഞ്ഞു.
ന്യൂസിലാന്‍ഡ് വളരെ സന്തുലിതമായ ടീമാണ്. കീഴടങ്ങാന്‍ മനസില്ലാത്ത പോരാട്ട വീര്യമുള്ള ടീമാണ് അവരുടേത്. അതിനാല്‍ തന്നെ മത്സരം ഇന്ത്യക്ക് എളുപ്പമാകില്ല. എന്നാല്‍ ഇന്ത്യന്‍ ടീമും വളരെ ശക്തരാണ്. ന്യൂസിലാന്‍ഡില്‍ നടന്ന ടി20 പരമ്പര 5-0 നാണ് ഇന്ത്യ തൂത്തുവാരിയത്. അതിനാല്‍ തന്നെ ഇന്നത്തെ മത്സരവും ഇന്ത്യ വിജയിക്കും, ഗവാസ്‌കര്‍ പറഞ്ഞു.
പാകിസ്ഥാനായ തോല്‍വിയുടെ പേരില്‍ മാത്രം ഇന്ത്യയെ തള്ളിക്കളയാനാകില്ല. വളരെ മികച്ച ടീമാണ് ഇന്ത്യയുടേത്. അതിനാല്‍ ഒരു കളിയിലെ തോല്‍വി കൊണ്ടുമാത്രം ഇന്ത്യയെ വിലയിരുത്താനാകില്ല. ലോക കിരീടം സ്വന്തമാക്കാനുള്ള കഴിവ് ഇന്ത്യന്‍ സംഘത്തിനുണ്ട്. അതിനാല്‍ തന്നെ ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടും എന്ന് തന്നെയാണ് വിശ്വാസം, ഗവാസ്‌കര്‍ പറഞ്ഞു.
Read Also:- നവംബര്‍ ഒന്ന് മുതല്‍ ഈ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇനി വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ല!
കൂടാതെ മത്സരത്തില്‍ വിജയിക്കുന്നതിനായി ഇന്ത്യന്‍ ടീമില്‍ കുറച്ച് അഴിച്ചുപണികള്‍ നടത്തണമെന്നും ഗവാസ്‌കര്‍ നിര്‍ദേശിച്ചു. ഹാര്‍ദിക് പാണ്ഡ്യക്ക് പന്തെറിയാന്‍ സാധിച്ചില്ലെങ്കിര്‍ പകരം ആ സ്ഥാനത്ത് ഇഷാന്‍ കിഷനെ പരിഗണിക്കാവുന്നതാണ്. കിഷന്‍ മികച്ച ഫോമിലാണ് കളിക്കുന്നത്. ഭുവനേശ്വര്‍ കുമാറിന് പകരം ശാര്‍ദുല്‍ താക്കൂറിനെയും ഉള്‍പ്പെടുത്താവുന്നതാണ്, ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments