മാഡ്രിഡ്: ഒന്നാം സ്ഥാനം മാറിമറിയുന്ന സ്പാനിഷ് ലാ ലിഗയില്‍ റയല്‍ സോസിഡാഡ് ഒറ്റക്ക് ഒന്നാം സ്ഥാനത്ത്. 11ാം റൗണ്ടില്‍ സെല്‍റ്റവിഗോയെ 2-0ത്തിന് തോല്‍പിച്ച സോസിഡാഡിന് 24 പോയന്റായി. റയല്‍ മഡ്രിഡ്, സെവിയ്യ ടീമുകള്‍ക്ക് പത്ത് കളികളിലും റയല്‍ ബെറ്റിസിന് 11 മത്സരങ്ങളിലും 21 പോയന്റ് വീതമുണ്ട്.
ജയിച്ചാല്‍ ഇവര്‍ക്കൊപ്പമെത്താമായിരുന്ന നിലവിലെ ജേതാക്കളായ അത്‌ലറ്റികോ മഡ്രിഡ് ലെവന്റെയോട് 2-2ന് സമനില വഴങ്ങി. അത്‌ലറ്റികോക്ക് പത്ത് മത്സരങ്ങളില്‍ 19 പോയന്റാണ്. റയോ വയ്യെകാനോക്കും ഒസാസുനക്കും 11 കളികളില്‍ 19 പോയന്റുണ്ട്.
Read Also:- മുഖത്തെ പാടുകൾ പരിഹരിക്കാൻ!
സെല്‍റ്റവിഗോക്കെതിരെ അലക്‌സാണ്ടര്‍ ഐസകും അറിറ്റ്‌സ് എലുസ്‌റ്റോന്‍ഡോയുമാണ് സോസിഡാഡിനായി സ്‌കോര്‍ ചെയ്തത്. ലെവന്റെക്കെതിരെ രണ്ടു തവണ ലീഡ് നേടിയ ശേഷമാണ് അത്‌ലറ്റികോ സമനില വഴങ്ങിയത്. ഗ്രീസ്മാന്‍, മത്തേയൂസ് കൂന്യ എന്നിവരാണ് അത്‌ലറ്റികോക്കായി സ്‌കോര്‍ ചെയ്തത്. എനിസ് ബാര്‍ദിയുടെ പെനാല്‍റ്റികളിലൂടെയായിരുന്നു ലെവന്റെയുടെ രണ്ടു ഗോളുകളും.
Post Your Comments