മാഡ്രിഡ്: സാവിയെ ബാഴ്‌സലോണയുടെ പുതിയ പരിശീലകനായി നിയമിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം എത്തി. നാലു വര്‍ഷത്തെ കരാറിലാണ് ക്ലബില്‍ സാവി ഒപ്പുവെച്ചത്. തിങ്കളാഴ്ച സാവിയെ ക്യാമ്പ് നൗവില്‍ ക്ലബ് വലിയ ചടങ്ങില്‍ അവതരിപ്പിക്കും. ബാഴ്‌സലോണയുടെ ഇതിഹാസ താരത്തെ വിട്ടു നല്‍കാനായി 5 മില്യണോളം ബാഴ്‌സലോണ ഖത്തര്‍ ക്ലബായ അല്‍ സാദിന് നല്‍കി എന്നാണ് റിപ്പോര്‍ട്ടുകള്‍.
ബാഴ്‌സലോണയിലേക്ക് തിരിച്ചുവരും എന്ന് ഉറപ്പുണ്ടായിരുന്നു എന്നും ഇത് വലിയ സന്തോഷം നല്‍കുന്ന നിമിഷമാണെന്നും സാവി പറഞ്ഞു. അവസാന മൂന്ന് വര്‍ഷമായി അല്‍ സാദിന്റെ പരിശീലകനായിരുന്ന സാവി. ഖത്തര്‍ ക്ലബായ അല്‍ സാദില്‍ മികച്ച പ്രകടനം നടത്താന്‍ സാവിക്ക് ആയിരുന്നു. ഏഴു കിരീടങ്ങള്‍ സാവി ഖത്തറില്‍ പരിശീലകനായി നേടി.
ഖത്തര്‍ ലീഗ്, ഖത്തര്‍ കപ്പ്, ഖത്തര്‍ സൂപ്പര്‍ കപ്പ്, ഖത്തര്‍ സ്റ്റാര്‍ കപ്പ്, ഊദെരി കപ്പ്, എന്ന് തൂടങ്ങി ഖത്തറിലെ എല്ലാ കപ്പും പരിശീലകനെന്ന നിലയില്‍ സാവി അല്‍ സാദിനൊപ്പം ഉയര്‍ത്തി. ഖത്തര്‍ ക്ലബായ അല്‍ സാദിനൊപ്പം അവസാന ആറു വര്‍ഷമായി സാവിയുണ്ട്. 2015ല്‍ ആണ് സാവി അല്‍ സാദ് ക്ലബില്‍ എത്തിയത്. ക്ലബിനൊപ്പം താരമെന്ന നിലയിലും മൂന്ന് കിരീടങ്ങള്‍ സാവി നേടിയിരുന്നു. ബാഴ്‌സലോണക്ക് ഒപ്പം ആകട്ടെ 25 കിരീടങ്ങളും സാവി നേടിയിട്ടുണ്ട്.
Read Also:- വിലമതിക്കാനാവാത്തത്: വിജയത്തിന് ശേഷം സ്‌കോട്ട്ലാന്‍ഡ് ഡ്രസിങ് റൂമിലെത്തി ടീം ഇന്ത്യ
അതേസമയം, സ്പാനിഷ് ലീഗിൽ ബാഴ്‌സലോണയ്ക്ക് സമനില. ആദ്യ പകുതിയിൽ മൂന്ന് ഗോളുകൾക്ക് മുന്നിൽ നിന്ന ശേഷമാണ് സെൽറ്റ വീഗൊയോട് സമനില വഴങ്ങിയത് (3-3). 17 പോയിന്റുമായി ബാഴ്‌സ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. സീസണിൽ മോശം ഫോമിൽ തുടരുന്ന ബാഴ്‌സയെ പുതിയ പരിശീലകൻ സാവി കരകയറ്റുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.
Post Your Comments