സ്പാനിഷ് ലീഗിൽ അത്‌ലറ്റികോ മാഡ്രിഡിനെതിരെ എഫ്സി ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബാഴ്സ അത്‌ലറ്റികോ മാഡ്രിഡിനെ കീഴടക്കിയത്. ജോർഡി ആൽബ, ഗാവി, റൊണാൾഡ് അറാജുവോ, ഡാനി ആൽവസ് എന്നിവർ ബാഴ്സലോണക്കായി ഗോളുകൾ നേടിയപ്പോൾ യാനിക് കരാസ്കോ, ലൂയിസ് സുവാരസ് എന്നിവരാണ് അത്‌ലറ്റികോ മാഡ്രിഡിനായി ഗോൾ പട്ടികയിൽ ഇടംപിടിച്ചത്.
എട്ടാം മിനിട്ടിൽ തന്നെ കരാസ്കോയിലൂടെ ഗോൾ നേടി അത്‌ലറ്റികോ മാഡ്രിഡ് ബാഴ്സയെ ഞെട്ടിച്ചു. ലൂയിസ് സുവാരസിൻ്റെ അസിസ്റ്റിൽ നിന്നായിരുന്നു കരാസ്കോയുടെ ഗോൾ. എന്നാൽ, പിന്നീട് ബാഴ്സലോണയുടെ ആധിപത്യമാണ് കണ്ടത്.
Read Also:- പ്രമേഹബാധിതർ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ.!
ജനുവരി താരക്കൈമാറ്റ ജാലകത്തിൽ വോൾവ്സിൽ നിന്ന് ടീമിലെത്തിയ അഡാമ ട്രയോറ അത്‌ലറ്റികോ മാഡ്രിഡ് പ്രതിരോധത്തെ കീറിമുറിച്ചു. 10-ാം മിനിട്ടിൽ ബാഴ്സ സമനില പിടിച്ചു. ജനുവരി താരക്കൈമാറ്റ ജാലകത്തിൽ തന്നെയെത്തിയ മുൻ താരം ഡാനി ആൽവസിൻ്റെ അസിസ്റ്റിൽ നിന്ന് ജോർഡി ആൽബയാണ് ബാഴ്സക്കായി ഗോൾ പട്ടിക തുറന്നത്.
Post Your Comments