മാഡ്രിഡ്: ബാഴ്‌സലോണയുടെ പുതിയ പരിശീലകൻ സാവി ചുമതലയേറ്റു. ബാഴ്‌സലോണയുടെ വസന്തകാലത്തു ടീമിന്റെ ബുദ്ധികേന്ദ്രവും പ്ലേമേക്കറും ക്യാപ്റ്റനുമായിരുന്ന സാവി ഇനി ക്ലബ്ബിനെ കരകയറ്റുമെന്നാണ് ലപോർട്ടയുടെ ആരാധകരുടെയും വിശ്വാസം. റൊണാള്‍ഡ് കോമന് പകരം പുതിയ പരിശീലകനായി നാല്‍പത്തൊന്നുകാരന്‍ സാവിയെ നിയമിച്ചതായി ബാഴ്‌സലോണ ക്ലബ് മാനേജ്‌മെന്റ് അറിയിച്ചു.
ഖത്തര്‍ ക്ലബ് അല്‍ സദുമായുള്ള കരാര്‍ കാലാവധി അവസാനിക്കാത്തതിനാല്‍ നഷ്ടപരിഹാരത്തുക നല്‍കിയാണു കാറ്റലൂനിയന്‍ ക്ലബ് അവരുടെ ഇതിഹാസ താരത്തെ മടക്കിക്കൊണ്ടുവരുന്നത്. 20ന് എസ്പന്യോളിനെതിരായ മത്സരത്തില്‍ ചാവി പരിശീലകനായി അരങ്ങേറും. അതുവരെ സെര്‍ജി ബര്‍ജുവാന്‍ ക്ലബ്ബിന്റെ ഇടക്കാല പരിശീലകനായി തുടരും. തിങ്കളാഴ്ച ചാവിയെ ആരാധകര്‍ക്കു മുന്നില്‍ ക്ലബ് അവതരിപ്പിക്കും.
Read Also:- ദിവസം നടക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ!
‘ക്യാമ്പ് നൗ എക്കാലത്തും എന്റെ വീടാണ്. നിങ്ങളാണ് എന്റെ ആരാധകര്‍. എന്റെ കുടുംബവും പ്രിയപ്പെട്ട ക്ലബ്ബും ഇതാണ്. ഞാനിതാ മടങ്ങി വരുന്നു. നമുക്ക് ഉടന്‍ കാണാം’ വീഡിയോ സന്ദേശത്തില്‍ ആരാധകരോടായി സാവി പറഞ്ഞു.
Post Your Comments