ബെർലിൻ: ജര്‍മ്മന്‍ ബുണ്ടസ് ലീഗിലും ചാമ്പ്യൻസ് ലീഗിലും മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്ന ബയേണ്‍ മ്യൂണിക്കിന് വമ്പന്‍ തോല്‍വി. ജര്‍മ്മന്‍ കപ്പിന്റെ രണ്ടാം റൗണ്ടില്‍ ബൊറൂസ്യ മോകെന്‍ഗ്ലാഡ്ബാച്ചാണ് ബയേണിന് ഞെട്ടിക്കുന്ന തോല്‍വി നല്‍കിയത്. എതിരില്ലാത്ത അഞ്ച് ഗോളിനാണ് ബയേണിന്റെ തോല്‍വി. 21 മിനിറ്റിനിടെ ബൊറൂസിയാ മൂന്ന് ഗോളിന്റെ ലീഡ് നേടി. രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകള്‍.
ജര്‍മ്മന്‍ ബുണ്ടസാ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ബയേണിന് 12ാം സ്ഥാനക്കാരായ ബൊറൂസിയയോടുള്ള വമ്പന്‍ തോല്‍വി ചരിത്രത്തിലെ ഏറ്റവും വലുതാണ്. 1978ന് ശേഷം ആദ്യമായാണ് ബയേണ്‍ വലിയ തോല്‍വി ഏറ്റുവാങ്ങുന്നത്. ബയേണിന്റെ സൂപ്പര്‍ താരങ്ങള്‍ എല്ലാം ഇന്ന് ആദ്യ ഇലവനില്‍ തന്നെ ഇറങ്ങിയിരുന്നു.
അതേസമയം, സ്പാനിഷ് ലീഗിൽ പ്രമുഖരെല്ലാം പോയിന്റ് നഷ്ടപ്പെടുത്ത മാച്ച് വീക്കിൽ ഒന്നാം സ്ഥാനത്ത് എത്താനുള്ള അവസരം നഷ്ടപ്പെടുത്തിയിരിക്കുകയാണ് റയൽ മാഡ്രിഡ്. ഇന്ന് ലാലിഗയിൽ ഒസാസുനയെ നേരിട്ട റയൽ മാഡ്രിഡ് ഗോൾ രഹിത സമനിലയുമായി തൃപ്തിപ്പെടേണ്ടി വന്നു.
Read Also:- വെറും വയറ്റില്‍ രാവിലെ കഴിക്കാൻ പാടില്ലാത്ത അഞ്ച് ഭക്ഷണങ്ങൾ!
സ്വന്തം ഗ്രൗണ്ടിലാണ് റയൽ മാഡ്രിഡിന് ഈ നിരാശയാർന്ന ഫലം. അധികം അവസരങ്ങൾ സൃഷ്ടിക്കാൻ റയലിന് ഇന്നായില്ല. വിജയിച്ചില്ല എങ്കിലും ഇപ്പോഴും റയൽ മാഡ്രിഡ് ആണ് ലീഗിൽ ഒന്നാമത്. 21 പോയിന്റാണ് റയലിന് ഉള്ളത്. സെവിയ്യ, റയൽ ബെറ്റിസ്, സോസിഡാഡ് എന്നീ ടീമുകൾക്കും 21 പോയിന്റ് വീതമുണ്ട്.
Post Your Comments