ബാഴ്സലോണ: സ്പെയിൻ ഇതിഹാസം സാവിയെ പരിശീലകനാക്കാനൊരുങ്ങി ബാഴ്സലോണ. 41 കാരനായ സാവിയാണ് പരിശീലക സ്ഥാനത്തേക്ക് ബാഴ്സലോണ പരിഗണിക്കുന്നതെന്ന് ഫാബ്രിസിയോ റൊമാനോയെ ഉദ്ധരിച്ച് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ഖത്തറിലെ ഫുട്ബോൾ ക്ലബായ അല്‍ സാദിന്റെ പരിശീലകനാണ് സാവി.
അല്‍സാദുമായി ചര്‍ച്ച നടത്തിയതിന് ശേഷം മാത്രമാകും സാവിയുടെ ഭാവിയെ പറ്റി ഒരു തീരുമാനം ഉണ്ടാവു. ബെല്‍ജിയം പരിശീലകന്‍ റൊബെര്‍ട്ടോ മാര്‍ട്ടിനെസ്, അയാക്സിന്റെ ടെന്‍ ഹാഗ് എന്നിവരുടെ പേരും പരിശീലക സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടെങ്കിലും സാവിക്ക് തന്നെയാണ് ബാഴ്സലോണ പരിശീലക സ്ഥാനത്തേക്ക് ഏറെ സാധ്യത കല്‍പ്പിക്കുന്നത്.
Read Also:- തടി കൂടാതിരിക്കാൻ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കാം!
അല്‍ സാദുമായി ചര്‍ച്ചകള്‍ നീളുകയാണെങ്കില്‍ സെര്‍ജി ബ്രാഹ്വാനെ ഇന്‍ട്രിം കോച്ചാക്കി സാവിയെ പിന്നീട് കറ്റലോണിയയില്‍ എത്തിക്കാനും സാധ്യതയുണ്ട്. മുന്‍പ് പരിശീലക സ്ഥാനത്തേക്ക് വരുമെന്ന വാര്‍ത്തകള്‍ സാവി നിഷേധിച്ചെങ്കിലും ഇപ്പോള്‍ ബാഴ്സ ഇതിഹാസത്തിന് ക്യാമ്പ് നൗവില്‍ പരിശീലകനാവാന്‍ താത്പര്യമുണ്ട്. പെപ് ഗാര്‍ഡിയോളയുടെ ഐതിഹാസികമായ ബാഴ്സലോണ ടീമില്‍ മധ്യ നിര ഭരിച്ചിരുന്ന സാവി ക്യാമ്പ് നൂവില്‍ തിരിച്ചെത്തുന്നത് അരാധകര്‍ക്കിടയില്‍ ആവേശമുണര്‍ത്തിയിട്ടുണ്ട്.
Post Your Comments