KozhikodeKeralaNattuvarthaLatest NewsNewsIndia

ഇടതുപക്ഷ പാര്‍ട്ടികള്‍ യു.എ.പി.എക്കെതിരാണ്​, ഇടതുസര്‍ക്കാര്‍ യു.എ.പി.എ എടുക്കാന്‍ പാടില്ലാത്തതാണ്: കാനം രാജേന്ദ്രൻ

തിരുവനന്തപുരം: ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ യു.എ.പി.എക്കെതിരാണെന്ന് കാനം രാജേന്ദ്രൻ. ഇടതുസര്‍ക്കാര്‍ യു.എ.പി.എ എടുക്കാന്‍ പാടില്ലാത്തതാണ്, പക്ഷെ എടുത്തു. പല കാര്യങ്ങളിലും സര്‍ക്കാരിനെ തിരുത്തിയിട്ടുണ്ട്. കേരളത്തില്‍ കേസ് വരുമ്പോള്‍ അത് ഇടതുപക്ഷത്തിന്‍റെ നിലപാടിന് അനുയോജ്യമല്ലെന്ന് സി.പി.ഐ തുറന്നു പറഞ്ഞിട്ടുണ്ട്, കാനം രാജേന്ദ്രൻ പറഞ്ഞു.

Also Read:കരുത്തനായിരിക്കൂ രാജകുമാരാ, എല്ലാം ശരിയാകും, ആര്യൻ നിരപരാധി: പടക്കങ്ങളും പോസ്റ്ററുകളുകളുമായി ആര്യനെ സ്വീകരിച്ച് ആരാധകർ

‘പന്തീരങ്കാവ്​ കേസില്‍ യു.എ.പി.എ ചുമത്തിയത്​ തെറ്റായിരുന്നു. ഈ കേസില്‍ സുപ്രീംകോടതി വിധി മനുഷ്യാവകാശത്തിന് വില കൊടുക്കാത്ത ഭരണസംവിധാനത്തിന് എതിരാണ്’, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

അതേസമയം, ‘കേന്ദ്രത്തില്‍ നടക്കുന്ന മാവോ വേട്ടയുടെ പിന്തുടര്‍ച്ചയാണ് കേരളത്തിലും നടക്കുന്നത്​. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെ നേരിടേണ്ടതു വെടിയുണ്ടകള്‍ കൊണ്ടല്ല. എന്‍.ഐ.എ അന്വേഷിക്കുന്ന കേസ് നിയമപരമായി സംസ്ഥാന സര്‍ക്കാരിന് തിരിച്ചേല്‍പ്പിക്കാനോ തെളിവില്ലെങ്കില്‍ തള്ളാനോ സാധിക്കും. കേരളത്തിലെ മാവോയിസ്റ്റുകളെ പൊലീസ് കെട്ടിച്ചമക്കുന്നതാണ്​. മാവോയിസ്റ്റു വേട്ടക്കുള്ള കേന്ദ്ര ഫണ്ടാണ് പൊലീസിന്‍റെ ലക്ഷ്യം. യു.എ.പി.എ നിയമത്തിന്‍റെ കാര്യത്തില്‍ എന്‍.ഐ.എയ്ക്കും കേരള പൊലീസിനും ഒരേ നിലപാടാണ്​’, അലനും താഹയും അറസ്റ്റിലായപ്പോൾ കാനം പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button