കോഴിക്കോട്: കോവിഡ് ബാധിതനായ എഴുപത്തിയേഴുകാരനെ മക്കള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചതായി പരാതി. കൊവിഡ് ബാധിച്ച് ആശുപത്രിയിലെത്തിച്ച വടകര മണിയൂര്‍ സ്വദേശിയായ നാരായണൻ എന്ന വൃദ്ധനെ തിരിച്ച് കൊണ്ടുപോകാനാകില്ലെന്ന് മൂന്ന് മക്കളും തറപ്പിച്ചു പറയുകയായിരുന്നു.
കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നാണ് നാരായണനെ മലബാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ബന്ധുക്കളാരും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നില്ല. സ്ഥിതി വഷളായതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ബന്ധുക്കളെ വിവരമറിയിച്ചെങ്കിലും മൂന്ന് മക്കളടക്കം ആരും തിരിഞ്ഞ് നോക്കിയില്ല.
അതേസമയം, രോഗം ഭേദമായപ്പോൾ അച്ഛനെ തിരിച്ച് കൊണ്ട് പോകണമെന്നാവശ്യപ്പെട്ട് ആശുപത്രി അധികൃതര്‍ മക്കളെ സമീപിച്ചിട്ടും ആരുമെത്തിയില്ല. അതുകൊണ്ട് തന്നെ പോലീസ് നടപടികളിലേക്ക് നീങ്ങാനാണ് ആശുപത്രി അധികൃതർ തീരുമാനിച്ചിരിക്കുന്നത്.
Post Your Comments