തിരുവനന്തപുരം: മെഗാ സ്റ്റാറുകളുടെ ചിത്രം ആദ്യം പ്രദര്‍ശിപ്പിക്കേണ്ടത് തീയേറ്ററുകളിലാണെന്ന് മന്ത്രി സജി ചെറിയാൻ. സിനിമ തീയേറ്ററില്‍ തന്നെ കാണിക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. മറ്റ് മാര്‍ഗങ്ങള്‍ ഇല്ലാതാകുമ്പോള്‍ മാത്രമേ ഒടിടി പ്ലാറ്റ്ഫോം ആലോചിക്കാവു എന്നും ഈ വ്യവസായം നിലനില്‍ക്കേണ്ടത് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
Also Read:കേരളാ ഹൗസിൽ ഇതിന് മുമ്പും ഡിവൈഎഫ്ഐ യോഗം നടത്തിയിട്ടുണ്ട്: വിവാദമുണ്ടാക്കാനുള്ള ശ്രമമാണെന്ന് റഹിം
‘സിനിമ തീയേറ്ററുകള്‍ക്ക് നികുതി കുടിശിക ഒഴിവാക്കണമെന്ന ആവശ്യം ന്യായം. വിഷയം ചര്‍ച്ച ചെയ്യാന്‍ വൈദ്യുതി , തദ്ദേശ , ധനമന്ത്രിമാരും പങ്കെടുക്കുന്ന യോഗം നവംബര്‍ 2 ന് മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്തിട്ടുണ്ട്’, മന്ത്രി പറഞ്ഞു.
സിനിമ ഒടിടി പ്ലാറ്റ്ഫോമില്‍ അല്ല തീയേറ്ററില്‍ തന്നെ കാണിക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. മുഖ്യമന്ത്രിയുടെ മേൽനോട്ടത്തിൽ നടത്തുന്ന യോഗത്തിൽ വൈദ്യുതി , തദ്ദേശ , ധനമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും. സംഘടനകള്‍ ഉന്നയിക്കുന്ന പ്രശ്നം ന്യായമെന്നും അത് പരിഹരിക്കാന്‍ ആണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്’, മന്ത്രി വ്യക്തമാക്കി.
അതേസമയം, മെഗാസ്റ്റാറുകളുടെ ചിത്രങ്ങൾ ആദ്യം പ്രദർശിപ്പിക്കേണ്ടത് തിയേറ്ററുകളിലാണെന്ന മന്ത്രിയുടെ പ്രസ്താവനയ്ക്ക് വലിയ വിമർശനമാണ് വന്നുകൊണ്ടിരിക്കുന്നത്. മറ്റുള്ളവരുടെ സിനിമകളോട് അയിത്തമാണോ എന്നാണ് വിഷയത്തിൽ സാമൂഹ്യ മാധ്യമങ്ങൾ ചോദിക്കുന്നത്.
Post Your Comments