ThrissurNattuvarthaLatest NewsNews

കോടികൾ മുക്കിയവർ ജീവിച്ചിരിക്കുന്നു, മകളുടെ വിവാഹത്തിന് ലോൺ എടുത്തവർ ആത്മഹത്യ ചെയ്യുന്നു: കരുവന്നൂരിൽ വീണ്ടും ആത്മഹത്യ

മകളുടെ വിവാഹ ആവശ്യത്തിനായി കരുവന്നൂര്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്തയാള്‍ ജപ്തി നോട്ടീസിനെ തുടർന്ന് ജീവനൊടുക്കി

തൃശൂര്‍: മകളുടെ വിവാഹ ആവശ്യത്തിനായി കരുവന്നൂര്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്തയാള്‍ ജപ്തി നോട്ടീസിനെ തുടർന്ന് ജീവനൊടുക്കി. ആലപ്പാടന്‍ ജോസ്(60) ആണ് ആത്മഹത്യ ചെയ്തത്. കല്‍പണിക്കാരനായിരുന്ന ജോസ് മകളുടെ വിവാഹ ആവശ്യത്തിനായി നാല് ലക്ഷം രൂപ കരുവന്നൂർ ബാങ്കിൽ നിന്ന് വായ്പയെടുത്തിരുന്നു.

Also Read:കൂപ്പർ എസ്ഇ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുക്കുന്നു

കഴിഞ്ഞ ദിവസം ജോസിന് ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് വന്നിരുന്നു. ഉടന്‍ പണം തിരിച്ചടച്ചില്ലെങ്കില്‍ ജപ്തി നടപടികളുമായി മുന്നോട്ടുപോകുമെന്ന് ബാങ്ക് ജീവനക്കാര്‍ ഭീഷണി ഉയര്‍ത്തുകയും ചെയ്തു. എന്നാൽ കൊവിഡ് കാലമായതോടെ ജോസിന് ജോലി നഷ്ടമായിരുന്നു. അതുകൊണ്ട് തന്നെ വായ്പയുടെ തിരിച്ചടവ് പലപ്രാവശ്യം മുടങ്ങിയിരുന്നു. തുടർന്നായിരുന്നു ജപ്തി നോട്ടീസും ജോസിന്റെ ആത്മഹത്യയും.

അതേസമയം, സംഭവത്തിൽ വലിയ വിമർശനമാണ് പൊതു സമൂഹത്തിൽ നിന്ന് ഉയരുന്നത്. കോടികൾ തട്ടിയെടുത്തവർ ഇപ്പോഴും ജീവിച്ചിരിക്കുന്നു, മകളുടെ വിവാഹം നടത്താൻ വായ്പ്പ എടുത്തവർ മണ്ണിൽ കിടക്കുന്നുവെന്നാണ് വിമർശനം ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button