തിരുവനന്തപുരം: ദത്ത് വിവാദത്തിൽ ശിശുക്ഷേമ സമിതിയിലെ സിസിടിവി പരിശോധിക്കാൻ തീരുമാനം. സർക്കാരിൻ്റെ വകുപ്പ് തല അന്വേഷണത്തിൻ്റെ ഭാഗമായാണ് ഈ പരിശോധന. വനിതാ ശിശു വികസന ഡയറക്ടർ ശിശുക്ഷേമ സമിതിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
കുഞ്ഞിനെ കൈമാറിയെന്ന് പറയുന്ന 2020 ഒക്ടോബറിലെ ദിവസങ്ങളിലെ സിസിടിവി ഹാജരാക്കാനാണ് നോട്ടീസ് നൽകിയത്. സിസിടിവി നശിപ്പിച്ചെന്ന് ജീവനക്കാരുടേതെന്ന പേരിൽ പുറത്തുവന്ന ഒരു കത്തിലും ആരോപണം ഉണ്ടായിരുന്നു. കുഞ്ഞിനെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചതാണോ അല്ലയോ എന്ന് കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ നിർണായകമാണ്.
Read Also: സ്വര്‍ണക്കടത്തിന് പണം നല്‍കിയത് കാരാട്ട് ഫൈസൽ: നിർണായക മൊഴിയുമായി ഒന്നാം പ്രതി സരിത്ത്
ഇതിനിടെ ആരോപണങ്ങൾ ആവർത്തിച്ച് അനുപമ രംഗത്തെത്തി. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാന് പങ്ക് ഉണ്ടെന്നതിൽ ഉറച്ചുനിൽക്കുന്നുവെന്ന് അനുപമ പറഞ്ഞു. ശിശുക്ഷേമ സമിതിയിലെ ജീവനക്കാരുടെ മൊഴി ഒറ്റയ്ക്ക് ഒറ്റയ്ക്ക് രേഖപ്പെടുത്തണം. മുൻ ജീവനക്കാരൻ ശശിധരനും കാര്യങ്ങൾ അറിയാം. അദ്ദേഹത്തിന്റെ മൊഴിയെടുക്കാൻ തയ്യാറാകണമെന്നും അനുപമ ആവശ്യപ്പെട്ടു.
Post Your Comments