കൊച്ചി: സംസ്ഥാനത്ത് സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കിയ ദത്ത് വിഷയത്തില്‍ അനുപമ ഒറ്റപ്പെടുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ വ്യക്തത കുറവുണ്ടെന്ന് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പി.സതീദേവി വ്യക്തമാക്കി. മാതാപിതാക്കള്‍ ചേര്‍ന്ന് കുഞ്ഞിനെ തട്ടിയെടുത്ത് കൊണ്ടുപോയെന്ന പരാതിയുമായി അനുപമ എസ് ചന്ദ്രന്‍ വനിതാ കമ്മീഷന്റെ മുന്‍പിലും എത്തിയിരുന്നുവെന്ന് പി സതീദേവി പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ അനുപമയെ അടുത്തമാസം അഞ്ചാം തിയതി വിളിച്ച് വിളിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ അദ്ധ്യക്ഷ കൂട്ടിചേര്‍ത്തു. അനുപമയുടെ പരാതിയില്‍ ചില വ്യക്തത കുറവുണ്ടെന്നും, അതിനാല്‍ അനുപമയുടെ ഭാഗം വിശദമായി കേള്‍ക്കണമെന്നും എങ്കില്‍ മാത്രമെ പൊലീസിന് വിഷയത്തില്‍ വീഴ്ച്ച പറ്റിയിട്ടുണ്ടോയെന്ന് പറയാനാകൂ എന്നും വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പറഞ്ഞു.
കുഞ്ഞിനെ അച്ഛനും അമ്മയും സുഹൃത്തുക്കളും ചേര്‍ന്ന് എടുത്തുകൊണ്ടുപോയെന്നായിരുന്നു തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിനിയായ അനുപമ പരാതി ഉന്നയിച്ചിരുന്നത്. വനിതാ കമ്മീഷന്റെ അടുത്ത മാസം നടക്കുന്ന സിറ്റിംഗില്‍ പരാതിക്കാരിയായ അനുപമയേയും ഭര്‍ത്താവ് അജിത്തിനേയും വിളിച്ചുവരുത്തുമെന്നും വനിതാ കമ്മീഷന്‍ അറിയിച്ചു.
Post Your Comments