തിരുവനന്തപുരം: ആന്ധ്രാ സ്വദേശികള്‍ക്ക് മറ്റൊരു കുഞ്ഞിനെ ദത്തെടുക്കാനുള്ള അവസരം നഷ്ടമാകില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വീണ്ടും ദത്തെടുക്കാന്‍ ഇവര്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ സംസ്ഥാനം സെന്‍ട്രല്‍ അതോറിറ്റിയോട് ആവശ്യം ഉന്നയിച്ചു. അനുപമയുടെ കുഞ്ഞിനെ കൊണ്ടുവരുമ്പോള്‍ തന്നെ ഈ കാര്യം അറിയിച്ചിരുന്നതായും മന്ത്രി വ്യക്തമാക്കി.
അനുമപയുടെ കുഞ്ഞിനെ ദത്ത് നല്‍കുമ്പോള്‍ ലഭിച്ച അതേ പരിഗണന ഇവര്‍ക്ക് വീണ്ടും ലഭിക്കണം. മറ്റൊരു കുഞ്ഞിനെ ദത്ത് എടുക്കാനുള്ള ലിസ്റ്റില്‍ ഇവരെയും ഉള്‍ക്കൊളിക്കണമെന്നും മാനുഷിക പരിഗണന നല്‍കണമെന്നും മന്ത്രി പറഞ്ഞു. കുട്ടിയെ ഏത് സംസ്ഥാനത്ത് നിന്ന് വേണമെങ്കിലും ദത്ത് എടുക്കാം. അത് അവര്‍ക്ക് തെരഞ്ഞെടുക്കാമെന്നും മന്ത്രി വ്യക്തമാക്കി.
കുഞ്ഞിനെ അനുപമയ്ക്ക് ലഭിച്ചതില്‍ സന്തോഷമുണ്ട്. ദത്ത് സംബന്ധമായ കേസ് കോടതി പരിഗണയിലാണ്. കുഞ്ഞിന്റെ അമ്മ അനുപമയാണെന്ന് കോടതിയെ അറിയിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു. വിവാദത്തില്‍ വകുപ്പ് തല അന്വേഷണം നടന്നിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
Post Your Comments