കൊച്ചി: കേരളക്കരയെ ഞെട്ടിച്ച സ്വർണക്കടത്ത് കേസിൽ ഒന്നാം പ്രതി സരിത്തിന്റെ നിർണായക മൊഴി പുറത്ത്. സ്വര്‍ണക്കടത്തിന് പണം നല്‍കിയത് ഇടതു സഹയാത്രികനും കൊടുവള്ളി നഗരസഭാംഗവുമായ കാരാട്ട് ഫൈസലാണെന്ന് പി.എസ്. സരിത്ത് മൊഴി നല്‍കിയെന്ന് കസ്റ്റംസിന്റെ കുറ്റപത്രത്തില്‍ പറയുന്നു. സരിത്തിന്റെ മൊഴി അടിസ്ഥാനമാക്കിയാണ് 2020 ഒക്ടോബറില്‍ ഫൈസലിനെ കസ്റ്റംസ് ചോദ്യം ചെയ്തത്. മിനി കൂപ്പര്‍ വിവാദത്തിലൂടെ പത്രങ്ങളിലും ടി.വി ചാനലുകളിലും കണ്ടിട്ടുള്ളതല്ലാതെ ഫൈസലിനെ അറിയില്ലെന്നാണ് മറ്റു പ്രതികളായ സന്ദീപും കെ.ടി. റമീസും മുഹമ്മദ് ഷാഫിയും മൊഴി നല്‍കിയത്. കാരാട്ട് ഫൈസല്‍ ‘ഒരു ബിഗ് ഷോട്ടാ’ണെന്ന് റമീസ് പറഞ്ഞെന്നും സ്വര്‍ണക്കടത്തില്‍ ഇയാള്‍ക്ക് പങ്കില്ലെന്നുമാണ് സന്ദീപിന്റെ മൊഴി.
സരിത്തിന്റെ മൊഴിയുടെ പൂർണരൂപം:
തിരുവനന്തപുരം ബിഗ് ബസാറില്‍ ജോലി ചെയ്തപ്പോള്‍ മുതല്‍ സന്ദീപുമായി പരിചയമുണ്ട്. കോണ്‍സുലേറ്റില്‍ ജോലി ചെയ്യുമ്പോഴും സൗഹൃദം തുടര്‍ന്നു. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്കുള്ള പലചരക്കു സാധനങ്ങള്‍ വരെ ദുബായില്‍ നിന്ന് കൊണ്ടുവരികയാണെന്നും കസ്റ്റംസ് പരിശോധിക്കില്ലെന്നും സന്ദീപിനോടു പറഞ്ഞു. അങ്ങനെയെങ്കില്‍ സ്വര്‍ണമുള്‍പ്പെടെ വിലയേറിയ സാധനങ്ങള്‍ കൊണ്ടുവരാമല്ലോയെന്ന് സന്ദീപ് ചോദിച്ചു. പിന്നീട് സ്വപ്നയെയും ഇതിലു ദുബായിലുള്ള എറണാകുളം സ്വദേശി ഫൈസല്‍ ഫരീദ്, കാരാട്ട് ഫൈസല്‍, റമീസ് എന്നിവരാണ് ഫണ്ടു നല്‍കിയത്. ഇവരെക്കുറിച്ചും സന്ദീപിനാണ് അറിയാവുന്നത്. റമീസിനെ സന്ദീപിനൊപ്പം പലതവണ കണ്ടിട്ടുണ്ട്. ഫൈസലിനെ കണ്ടിട്ടില്ല.
Post Your Comments