ദില്ലി: 18-ാമത് ഇന്ത്യ-ആസിയാൻ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് മഹാമാരി കാരണം എല്ലാവരും ഒട്ടേറെ വെല്ലുവിളികൾ നേരിട്ടു. എന്നാൽ ഈ വെല്ലുവിളി നിറഞ്ഞ സമയം ഒരു തരത്തിൽ ഇന്ത്യ-ആസിയാൻ സൗഹൃദത്തിന്റെ പരീക്ഷണം കൂടിയായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോവിഡ് കാരണം ഇത്തവണയും വെർച്വലായാണ് ഉച്ചകോടി ചേര്‍ന്നത്. ആസിയാന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്ത ബ്രൂണ സുൽത്താനെ അഭിന്ദിച്ചു.
ആസിയാൻ ഐക്യം ഇന്ത്യയ്ക്ക് എല്ലായ്പ്പോഴും പ്രധാനപ്പെട്ടതാണ്. മേഖലയിലെ എല്ലാവരുടെയും സുരക്ഷയും വളർച്ചയും ഞങ്ങളുടെ “സാഗർ” നയത്തിൽ അടങ്ങിയിരിക്കുന്നു. ഇന്ത്യയുടെ ഇന്തോ-പസഫിക് ഓഷ്യൻസ് ഇനിഷ്യേറ്റീവ്, ആസിയാൻ ഇൻഡോ-പസഫിക്കിനായുള്ള ഔട്ട്ലുക്ക് എന്നിവ ഇന്തോ-പസഫിക് മേഖലയിലെ ഞങ്ങളുടെ പങ്കിട്ട കാഴ്ചപ്പാടിന്റെയും പരസ്പര സഹകരണത്തിന്റെയും ചട്ടക്കൂടാണെന്നും മോദി പറഞ്ഞു.
കഴിഞ്ഞ വർഷം നവംബറിൽ നടന്ന പതിനേഴാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. 18-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടി മോദി പങ്കെടുക്കുന്ന ഒമ്പതാമത്തെ ആസിയാൻ-ഇന്ത്യ ഉച്ചകോടിയുമാണ്
Post Your Comments