ThiruvananthapuramKeralaLatest NewsNews

മുല്ലപ്പെരിയാര്‍ ഇപ്പോള്‍ പൊട്ടുമെന്ന് പറഞ്ഞ് മനുഷ്യച്ചങ്ങല തീര്‍ത്ത പിണറായി പഴയതൊന്നും മറക്കരുതെന്ന് കെ. സുധാകരന്‍

കേരളത്തിനു സുരക്ഷ, തമിഴ്‌നാടിന് വെള്ളം എന്ന് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടാണ് അഭികാമ്യമെന്നും പുതിയ ഡാമിന് വേണ്ടിയുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കണമെന്നും സുധാകരന്‍

തിരുവനന്തപുരം: പത്തുവര്‍ഷം മുമ്പ് മുല്ലപ്പെരിയാര്‍ ഡാം ഇപ്പോള്‍ പൊട്ടുമെന്ന് പറഞ്ഞ് മുല്ലപ്പെരിയാര്‍ മുതല്‍ കൊച്ചി വരെ മനുഷ്യച്ചങ്ങല തീര്‍ത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പഴയതൊന്നും മറക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ഇപ്പോള്‍ ഡാമിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നവരെ ജയിലിലടയ്ക്കുമെന്നാണ് പിണറായി പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Read Also : സില്‍വര്‍ ലൈന്‍ പദ്ധതി: എസ്റ്റിമേറ്റ് തുകയില്‍ നിന്ന് യഥാര്‍ത്ഥ തുക കൂടില്ലെന്ന് മുഖ്യമന്ത്രി

അന്ന് ഏറ്റവും കൂടുതല്‍ ഭീതി പരത്തിയത് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനുമായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ വൈദ്യുതി മന്ത്രി എംഎം മണിയെപ്പോലുള്ള സിപിഎം നേതാക്കളും മുല്ലപ്പെരിയാര്‍ പ്രദേശത്തെ ഭൂചലനങ്ങളെ തുടര്‍ന്ന് ഡാമിന്റെ സുരക്ഷ സംബന്ധിച്ച് പരിഭ്രാന്തി പടര്‍ത്താന്‍ മുന്നില്‍ നിന്നിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സംബന്ധിച്ച് ആശങ്ക പ്രകടിപ്പിക്കുന്നവരെ പൊലീസിനെ ഉപയോഗിച്ച് നിശബ്ദമാക്കാന്‍ ശ്രമിക്കുന്നതിന് പകരം അണക്കെട്ടിന് ഭീഷണിയുയര്‍ന്നാല്‍ നേരിടാനുള്ള തയാറെടുപ്പുകളാണ് കേരളം നടത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിനു സുരക്ഷ, തമിഴ്‌നാടിന് വെള്ളം എന്ന് മുന്‍ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടാണ് അഭികാമ്യമെന്നും പുതിയ ഡാമിന് വേണ്ടിയുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button