IdukkiLatest NewsKeralaNattuvarthaNewsIndia

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീകമ്മീഷന്‍ ക്യാമ്പെയിന്‍:’ഇടുക്കിയെ തമിഴ്‌നാടിന് തന്നേക്കൂ’, ക്യാമ്പെയിനുമായി തമിഴ്‌നാട്

#AnnexIdukkiwithTN എന്നാണ് പുതിയ ക്യാമ്പെയിന്‍

ചെന്നൈ: മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മീഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന ക്യാമ്പെയിന് മറുപടി ക്യാമ്പെയിനുമായി തമിഴ്‌നാട്. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഒഫീഷ്യല്‍ പേജിലടക്കം മലയാളികള്‍ എത്തി പ്രതിഷേധം അറിയിച്ചതിന് പിന്നാലെയാണ് മറുപടി ട്വീറ്റുമായി പുതിയ ക്യാമ്പെയിന്‍ ആരംഭിച്ചിരിക്കുന്നത്. #AnnexIdukkiwithTN എന്നാണ് പുതിയ ക്യാമ്പെയിന്‍.

Read Also : അമരീന്ദര്‍ സിംഗ് ഇന്ന് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചേയ്ക്കും: ബിജെപിയുമായി സഖ്യം ചേരുമെന്ന് വിവരം

‘ഇടുക്കിയെ തമിഴ്‌നാടിന് തന്നേക്കൂ’ എന്ന് ആവശ്യപ്പെട്ടാണ് തമിഴ്‌നാട്ടില്‍ ക്യാമ്പെയിന്‍ ശക്തമാകുന്നത്. നേരത്തെ മധുര ജില്ലയുടെ ഭാഗമായിരുന്നു ഇടുക്കിയെന്നും തമിഴ് സംസാരിക്കുന്ന ജനങ്ങള്‍ ഒട്ടേറെ ഇവിടെയുണ്ടെന്നും ട്വീറ്റുകള്‍ ഉയരുകയാണ്.

അതേസമയം മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മീഷന്‍ ക്യാമ്പെയിനെ അനുകൂലിച്ച് രംഗത്തെത്തിയ നടന്‍ പൃഥ്വിരാജിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. താരത്തിന്റെ കോലം തേനി ജില്ലാ കലക്ടറേറ്റിന് മുന്നില്‍ അഖിലേന്ത്യ ഫോര്‍വേഡ് ബ്ലോക്ക് പ്രവര്‍ത്തകര്‍ കത്തിച്ചിരുന്നു. പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള മലയാള താരങ്ങളുടെ ചിത്രങ്ങള്‍ തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കരുതെന്നും തമിഴ് സിനിമയില്‍ അഭിനയിപ്പിക്കരുതെന്നും തമിഴക വാഴ്‌വുരിമൈ കക്ഷി നേതാവും എം.എല്‍.എയുമായ വേല്‍മുരുകന്‍ ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button