അസം : കോടികളുടെ വന്‍ മയക്കുമരുന്ന് വേട്ട. അസമിലെ കര്‍ബി, നാഗോണ്‍ ജില്ലകളില്‍ നിന്നാണ് 8 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടിയത്. വിവിധ സംഭവത്തില്‍ 2 പേര്‍ പിടിയിലായി. കര്‍ബി ദിമാപൂര്‍ സണ്‍ഡേ ബസാര്‍ റോഡിലൂടെ ചിലര്‍ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 6 കോടിയുടെ ഹെറോയിന്‍ പിടികൂടിയത്. മയക്കുമരുന്നുമായി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികള്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തു.
Read Also : കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട: 5.25 കിലോ സ്വർണം പിടികൂടി
തുടര്‍ന്ന് പൊലീസും തിരിച്ച് വെടിവെച്ചു. വെടിവയ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇയാളില്‍ നിന്നും 7.65 എം എം പിസ്റ്റളും 20 വെടിയുണ്ടകളും കണ്ടെടുത്തു. ബാക്കിയുള്ളവരെ പിടികൂടാന്‍ തിരച്ചില്‍ തുടരുകയാണ്. രണ്ട് പേര്‍ നാഗാലാന്‍ഡിലേക്ക് രക്ഷപ്പെട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നാഗോണ്‍ നോനോയിയില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 2 കോടിയുടെ ഹെറോയിനാണ് പിടികൂടിയത്. മണിപ്പൂരിലെ പിടികിട്ടാപ്പുള്ളി ആര്‍.കെ ഹോപ്പിംഗ്സാണ് അറസ്റ്റിലായത്. ദിമാപൂരില്‍ നിന്ന് നാഗോണിലേക്ക് ഇയാള്‍ മയക്കുമരുന്ന് കടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Post Your Comments