
കൊച്ചി: തൃപ്പൂണിത്തുറ കരിങ്ങാച്ചിറയില്‍ വാഹന പരിശോധനക്കിടെ വന്‍ ലഹരി വേട്ട പിടികൂടി. കാറില്‍ കടത്തിയ 480 ഗ്രാം എംഡിഎംഎ ആണ് ഹില്‍ പാലസ് പൊലീസ് പിടികൂടിയത്.
Read Also: ബിജെപി കേരളത്തില്‍ വരാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നില്ല: എക്‌സിറ്റ് ഫലങ്ങളെ തള്ളി ഇ.പി ജയരാജന്‍
നഴ്‌സിംഗ് വിദ്യാര്‍ത്ഥി ഉള്‍പ്പടെ രണ്ട് പേര്‍ അറസ്റ്റിലായി. ഏറ്റുമാനൂര്‍ സ്വദേശി അമീര്‍ മജീദ്(33), ചങ്ങനാശ്ശേരി പെരുന്ന സ്വദേശി വര്‍ഷ (22) എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയാണ് വര്‍ഷ. വാഹന പരിശോധനക്കിടെ പ്രതികള്‍ പൊലീസിനെ വെട്ടിച്ച് കടന്ന് കളയാന്‍ ശ്രമിച്ചതോടെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന ഒരാള്‍ രക്ഷപ്പെട്ടു.
Post Your Comments