Latest NewsKeralaNews

കാണാതായ 13കാരി ഇപ്പോഴും കാണാമറയത്ത്, കന്യാകുമാരിയിലെ സിസിടിവി ദൃശ്യങ്ങളില്‍ ഒന്നിലും കുട്ടി പെടാത്തതില്‍ ദുരൂഹത

തിരുവനന്തപുരം: കന്യാകുമാരിയിലെ തെരച്ചിലില്‍ പൊലീസിന് വ്യക്തമായ സൂചന ലഭിച്ചില്ല. കന്യാകുമാരിയില്‍ തെരച്ചില്‍ നടത്തിയത് കുട്ടിയെ കണ്ടെന്ന് ഓട്ടോ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍. കന്യാകുമാരി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സിസിടിവി ദൃശ്യം ലഭിക്കാനുള്ള സാധ്യത പൊലീസ് തള്ളി . ഇരണിയല്‍, കുഴിത്തുറ, നാഗര്‍കോവില്‍ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് പൊലീസ് പരിശോധന മാറ്റിയേക്കും.

Read Also: തൃശ്ശൂർ സ്വദേശി വഞ്ചിച്ച് ​ഗർഭിണിയാക്കിയ നേപ്പാളി യുവതി നീതി തേടി ഒരു വർഷമായി കേരളത്തിൽ: സ്വദേശത്ത് ഊരുവിലക്കും

കന്യാകുമാരിയില്‍ കുട്ടി എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കന്യാകുമാരി റെയില്‍വെ സ്റ്റേഷനിലെ ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്. ബെംഗളൂരു- കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസിലാണ് കുട്ടി തിരുവനന്തപുരത്ത് നിന്ന് യാത്രതിരിച്ചത്. ട്രെയിന്‍ വൈകിട്ട് 3.30നാണ് കന്യാകുമാരിയിലെത്തിയത്.

3.30 മുതല്‍ വൈകിട്ട് നാലു വരെയുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഇതില്‍ കുട്ടിയെ കണ്ടെത്താനായില്ല. ട്രെയിന്‍ എത്തിയ മൂന്നാം പ്ലാറ്റ്‌ഫോമിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് പരിശോധിച്ചത്. നിലവില്‍ സ്റ്റേഷനിലെ മറ്റു ഭാഗങ്ങളിലെ ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്.

കന്യാകുമാരി ബീച്ചിലും പരിശോധന നടത്തുന്നുണ്ട്. കുട്ടിയെ കാണാതായിട്ട് 26 മണിക്കൂര്‍ പിന്നിട്ടിട്ടും ഇതുവരെ കണ്ടെത്താനായിട്ടില്ല. കൂടുതല്‍ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് കുട്ടിയെ കണ്ടെത്താനാണ് പൊലീസ് ശ്രമം. കന്യാകുമാരി ബീച്ചിലും ടൗണിലും ഉള്‍പ്പെടെ കേരള പൊലീസും കന്യാകുമാരി പൊലീസും തെരച്ചില്‍ നടത്തുകയാണ്. ഇതുവരെ നടത്തിയ തെരച്ചിലില്‍ കുട്ടിയെ കണ്ടെത്താനായിട്ടില്ല.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button