ഗുവാഹത്തി: 48 കോടിയുടെ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. അസമിലെ ശിവസാഗര്‍, കര്‍ബി, ആഗ്ലോങ് ജില്ലകളിലാണ് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് പേരെ പിടികൂടിയത്. അതിര്‍ത്തി വഴി മയക്കുമരുന്ന് കടത്ത് നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് പരിശോധന നടന്നത്.
Read Also: സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു
16-17 തീയതികളിലായിരുന്നു പരിശോധന. ആദ്യ സംഭവത്തില്‍ നാഗാലാന്‍ഡില്‍ നിന്ന് വരികയായിരുന്ന ട്രക്കില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. അര്‍ദ്ധരാത്രി സംശയാസ്പദമായി കണ്ടതിനെ തുടര്‍ന്ന് വാഹനം തടഞ്ഞുനിര്‍ത്തി പൊലീസ് പരിശോധിക്കുകയായിരുന്നു. 46 കോടി രൂപ വിലമതിക്കുന്ന 4.6 കിലോ? ഹെറോയിനാണ് വാഹനത്തില്‍ നിന്നും പിടികൂടിയത്. സംഭവത്തില്‍ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കര്‍ഹി, ആഗ്ലോങ് പ്രദേശത്ത് നടത്തിയ പരിശോധനയില്‍ 8.033 കിലോ മയക്കുമരുന്ന് പിടികൂടി. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്ത് സംഘങ്ങളെ പിടികൂടുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ എക്‌സില്‍ കുറിച്ചു.
Post Your Comments