തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുമായി സമ്പര്‍ക്കമില്ലാത്ത കുട്ടികളില്‍ കൊവിഡ് വന്നു പോയെന്ന് സെറോ സര്‍വേ ഫലം. അഞ്ചിനും 17 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ നടത്തിയ പരിശോധനയിലാണ് മൂന്നിലൊന്ന് പേര്‍ക്കും കൊവിഡ് വന്നു പോയതായി കണ്ടെത്തിയത്. അഞ്ച് വയസുമുതല്‍ എട്ട് വയസ് വരെ പ്രായമുള്ളവരിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് വന്നത്. 15നും 17നും ഇടയില്‍ പ്രായമുള്ളവരില്‍ രോഗ ബാധ കുറവാണ്.
കൊവിഡ് രോഗികളുമായി സമ്പര്‍ക്കവുമില്ലാത്ത 1366 കുട്ടികളെ പരിശോധിച്ചപ്പോള്‍ 526 പേരിലും രോഗം വന്നിരുന്നതായി കണ്ടെത്തി. ഇതില്‍ 38.5 ശതമാനം കുട്ടികളില്‍ രോഗം ലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കൂടാതെ കൊവിഡ് വന്നു പോയ 5.9 ശതമാനം കുട്ടികളിലും ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്താത്തത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. ആന്റിബോഡി പതിയെ നശിച്ചതാവാനും ആവശ്യമായ അളവില്‍ ആന്റിബോഡി രൂപപ്പെടാതിരിക്കുന്നതും ഇതിന് കാരണമാകാം.
കൊവിഡ് സ്ഥിരീകരിച്ച 65.1 ശതമാനം കുട്ടികള്‍ക്കും കൊവിഡ് വന്നത് വീടുകളില്‍ നിന്നാണ്. സെറോ സര്‍വേ പ്രകാരം കുട്ടികളിലാണ് ഏറ്റവും കുറവ് കൊവിഡ് വന്നിട്ടുള്ളത്. 40.2 ശതമാനം. ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളിലാണ് കൊവിഡ് കൂടുതല്‍ സ്ഥിരീകരിച്ചത്. 43.5 ശതമാനം പെണ്‍കുട്ടികള്‍ക്ക് രോഗം ബാധിച്ചപ്പോള്‍ ആണ്‍കുട്ടികളില്‍ 36.6 ശതമാനം പേര്‍ക്കാണ് രോഗം ബാധിച്ചത്. നഗരങ്ങളില്‍ 46 ശതമാനം കുട്ടികള്‍ക്ക് കൊവിഡ് വന്നപ്പോള്‍ ഗ്രാമങ്ങളില്‍ 36.7 ശതമാനം പേര്‍ക്കാണ് രോഗം വന്നത്.
Post Your Comments