CricketLatest NewsIndiaNewsInternationalSports

‘മുസ്ലിം ലോകത്തിന്റെ വിജയം, ഇന്ത്യൻ മുസ്ലീങ്ങളും പാക്കിസ്ഥാനോടൊപ്പം’: മത്സരത്തിന് ശേഷം പാക് ആഭ്യന്തര മന്ത്രി

ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ പാക്കിസ്ഥാന്റെ വിജയത്തിന് പിന്നാലെ വിവാദപ്രസ്താവനയുമായി പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ്. ഇന്ത്യക്കെതിരായ വിജയത്തെ ‘മുസ്‌ലിം ലോകത്തിന്റെ വിജയം’ എന്നാണു പാക് മന്ത്രി വിഷീഷിപ്പിച്ചത്. ഇന്ത്യൻ മുസ്ലീങ്ങളുടെ സഹതാപം പാകിസ്ഥാൻ ടീമിനോടാണെന്നും അവരും പാകിസ്ഥാനൊപ്പമാണ് നിലയുറപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Also Read:തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് സഹായം: നോര്‍ക്ക പ്രവാസി ഭദ്രത മൈക്രോ സ്വയം തൊഴില്‍ സഹായപദ്ധതിക്ക് നാളെ തുടക്കം

‘ഇന്ത്യയ്‌ക്കെതിരായ ടി20 ക്വാളിഫയർ മത്സരത്തിൽ ഈ ഉജ്ജ്വല വിജയത്തിന് പിന്നാലെ മുഴുവൻ പാകിസ്ഥാനെയും അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ധീരതയുടെയും നിശ്ചയദാർഢ്യത്തിന്റെയും മാതൃകാപരമായ പ്രകടനത്തിലൂടെ ബദ്ധവൈരിയെ തകർത്തതിന് പാകിസ്ഥാൻ ടീമിനെ ഞാൻ അഭിവാദ്യം ചെയ്യുന്നു. മുസ്ലീം ലോകത്തിന് മുന്നിൽ പാക്കിസ്ഥാൻ അതിന്റെ നീതി പ്രദർശിപ്പിച്ചിട്ടുണ്ട്. മന്ത്രിസഭയുടെ ജോലി കാരണം എനിക്ക് പങ്കെടുക്കാനാകാത്ത ഏക ഇന്ത്യ vs പാകിസ്ഥാൻ മത്സരമാണിത്’, അദ്ദേഹം പറഞ്ഞു.

അതേസമയം, മത്സരത്തിന് പിന്നാലെ ഇന്ത്യൻ ടീമിനെ അപമാനിച്ച് കോൺഗ്രസ് ദേശീയ മാധ്യമ കോർഡിനേറ്റർ രാധിക ഖേര രംഗത്ത് വന്നിരുന്നു. 152 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ പാകിസ്ഥാൻ ഇന്ത്യയെ 10 വിക്കറ്റിന് തോൽപിച്ചു. വിജയത്തിൽ ആഹ്ലാദഭരിതയായ രാധിക ഖേര, ഇത് ഒരു രാജ്യമെന്ന നിലയിൽ ഇന്ത്യയുടെതല്ല, ‘ഭക്തരുടെ’ തോൽവിയായി പോസ്റ്റ് ചെയ്തു. അതേസമയം പാകിസ്ഥാനെ അഭിനന്ദിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button