Latest NewsCricketNewsSports

കഴിഞ്ഞത് ലോകകപ്പിലെ ആദ്യ മത്സരമാണ്, അവസാനത്തേതല്ല: വിരാട് കോഹ്ലി

ദുബായ്: കഴിഞ്ഞത് ടി20 ലോകകപ്പിലെ ആദ്യ മത്സരമാണ്, അവസാനത്തേതല്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനോട് 10 വിക്കറ്റിന്റെ തോൽവിയാണ് ഇന്ത്യൻ ടീം ഏറ്റുവാങ്ങിയത്. മത്സരശേഷം വാർത്താസമ്മേളനത്തിലാണ് കോഹ്‌ലി തന്റെ പ്രതികരണം അറിയിച്ചത്.

49 പന്തിൽ 57 റൺസ് നേടിയ കോഹ്‌ലിയുടെ പ്രകടനവും ഇന്ത്യയെ തുണച്ചില്ല. ബൗളിംഗിലും ബാറ്റിംഗിലും മികച്ച പ്രകടനമാണ് പാകിസ്ഥാൻ കാഴ്ചവച്ചത്. ഒരു ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരെ ആദ്യമായാണ് പാകിസ്ഥാൻ വിജയം നേടുന്നത്.

Read Also:- ദിവസവും മല്ലിയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ!

പാകിസ്ഥാൻ തങ്ങളെക്കാൾ മികച്ച പ്രകടനമാണ് നടത്തിയതെന്നും കോഹ്‌ലി പറഞ്ഞു. ഇതാദ്യമായാണ് ടി20യിൽ 10 വിക്കറ്റിന് ഇന്ത്യ പരാജയപ്പെടുന്നത്. കൂടാതെ പാക്കിസ്ഥാന്റെ ടി20 ലോകകപ്പിലെ ആദ്യ പത്ത് വിക്കറ്റ് ജയം കൂടിയായിരുന്നു ഇത്. ഒക്ടോബർ 31ന് ന്യൂസിലാൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button