പൂനെ : മൂന്നു മാസം പ്രായമായ മകളെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് 13 വയസുള്ള മൂത്ത മകന്‍റെ സഹായത്തോടെ മൃതദേഹം സംസ്കരിക്കുകയും ചെയ്തു. സംഭവത്തിൽ അമ്മയെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു.
പൂനെയിലെ യെരവാഡയിലാണ് സംഭവം നടന്നത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടിൽ നിന്ന് അൽപം അകലെയുള്ള നദിയിലേക്കെറിയാന്‍ 13 വയസുള്ള മകനോട് ഇവർ ആവശ്യപ്പെട്ടു. എന്നാൽ, പിന്നീട് ഇരുവരും കുട്ടിയുടെ മൃതദേഹം ബാഗിനുള്ളില്‍ പൊതിഞ്ഞു കല്ലുകള്‍ക്കിടയില്‍ സംസ്കരിക്കുകയായിരുന്നു.
Read Also : അതിര്‍ത്തി സുരക്ഷ വര്‍ധിപ്പിക്കാന്‍ പുതിയ നിയമവുമായി ചൈന
ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതിക്ക് നുക്ഷൻ ജില്ലയിൽ താമസിക്കുന്ന ഒരു യുവാവുമായി ബന്ധമുണ്ടായിരുന്നു. ഇതാണ് ഇവരെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.
Post Your Comments