ThiruvananthapuramLatest NewsKeralaNattuvarthaNews

അമ്മ അറിയാതെ കുഞ്ഞിനെ മാറ്റിയ സംഭവം: അനുപമയുടെ അച്ഛനെതിരെ നടപടി ?, സിപിഎം പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി ഇന്ന്

സിപിഎം ജില്ല-സംസ്ഥാന നേതൃത്വങ്ങള്‍ അനുപമയ്ക്ക് പിന്തുണ നല്‍കിയ സാഹചര്യത്തില്‍ ജയചന്ദ്രനെതിരെ നടപടിയെടുക്കുമോ എന്നത് ശ്രദ്ധേയമാണ്

തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമയുടെ അച്ഛന്‍ പിഎസ് ജയചന്ദ്രനെതിരെ സിപിഎം നടപടി എടുക്കുമോയെന്ന് ഇന്ന് അറിയാം. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍ ഉള്‍പ്പെട്ട സിപിഎം പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി ഇന്ന് യോഗം ചേരും. സിപിഎം ജില്ല-സംസ്ഥാന നേതൃത്വങ്ങള്‍ അനുപമയ്ക്ക് പിന്തുണ നല്‍കിയ സാഹചര്യത്തില്‍ ജയചന്ദ്രനെതിരെ നടപടിയെടുക്കുമോ എന്നത് ശ്രദ്ധേയമാണ്.

Read Also : കോട്ടയത്ത് പത്തുവയസുകാരി പീഡനത്തിനിരയായ സംഭവം: പെണ്‍കുട്ടിയുടെ പിതാവ് ആത്മഹത്യ ചെയ്തു

അതേസമയം ലോക്കല്‍ കമ്മിറ്റിക്ക് നടപടി എടുക്കുന്നതില്‍ പരിമിതി ഉണ്ടെങ്കിലും വിഷയം യോഗത്തില്‍ ചര്‍ച്ചയാകും. അനുപമയുടെ കുഞ്ഞിന്റെ ദത്ത് എടുക്കല്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യപ്പെട്ട് സര്‍ക്കാര്‍ തിരുവനന്തപുരം കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. കുട്ടിയുടെ അമ്മ ജീവിച്ചിരിപ്പുണ്ടെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

അതേസമയം കുഞ്ഞിന്റെ സംരക്ഷണത്തിന്റെ പൂര്‍ണ അവകാശം കിട്ടണമെന്നാവശ്യപ്പെട്ട് കുഞ്ഞിനെ ദത്തെടുത്ത ദമ്പതികള്‍ കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ ഇന്ന് അന്തിമ വിധി പറയാനിരിക്കെയാണ് സര്‍ക്കാര്‍ തടസ ഹര്‍ജി നല്‍കിയത്. ഏപ്രിലിലാണ് കുഞ്ഞിനെ കാണാതായെന്ന് കാണിച്ച് അനുപമ പൊലീസില്‍ പരാതി നല്‍കിയത്. ആറുമാസത്തോളം പരാതിയില്‍ പൊലീസ് കേസെടുത്തില്ല. തുടര്‍ന്ന് സെപ്റ്റംബറില്‍ ഡി.ജി.പിക്ക് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button