KollamNattuvarthaLatest NewsKeralaNews

അ​ന്ത​ർ സം​സ്ഥാ​ന ക​ഞ്ചാ​വ് മാ​ഫി​യ സം​ഘ​ത്തി​ലെ അം​ഗം പൊലീസ് പിടിയിൽ

സ്റ്റീ​ഫ​ൻ ഫ്രാ​ൻ​സി​സ് ഫെ​ർ​ണാ​ണ്ടസ് ആണ് ​കി​ളി​കൊ​ല്ലൂ​ർ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യത്

കൊല്ലം: നി​ര​വ​ധി ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി​യും അ​ന്ത​ർ സം​സ്ഥാ​ന ക​ഞ്ചാ​വ് മാ​ഫി​യ സം​ഘ​ത്തി​ലെ അം​ഗ​വു​മാ​യ ഒരാൾ അറസ്റ്റിൽ. സ്റ്റീ​ഫ​ൻ ഫ്രാ​ൻ​സി​സ് ഫെ​ർ​ണാ​ണ്ടസ് ആണ് ​കി​ളി​കൊ​ല്ലൂ​ർ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യത്.

സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ​ണ​ർ റ്റി. നാ​രാ​യ​ണ​ന്‍റെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം കൊ​ല്ലം എ​സി​പി ജി.​ഡി.വി​ജ​യ​കു​മാ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ, കി​ളി​കൊ​ല്ലൂ​ർ എ​സ്എ​ച്ച്ഒ വി​നോ​ദ് കെ ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. തു​ട​ർ​ന്ന്, ഇന്നലെ പു​ല​ർ​ച്ചെ വി​ൽ​പ്പ​ന​ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 5 പൊ​തി ക​ഞ്ചാ​വു​മാ​യി കി​ളി​കൊ​ല്ലൂ​ർ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു.

Read Also : ശക്തമായ ഭരണനയങ്ങൾ തുണച്ചു : ഫ്രാൻസ് വീണ്ടും മക്രോൺ തന്നെ ഭരിക്കും

കി​ളി​കൊ​ല്ലൂ​ർ എ​സ്എ​ച്ച്ഒ വി​നോ​ദ് കെ, ​എ​സ്ഐ മാ​രാ​യ അ​നീ​ഷ് എ​പി, സ്വാ​തി വി, ​ജ​യ​ൻ സ​ക്ക​റി​യ, ജി​എ​എ​സ്ഐമാ​രാ​യ പ്ര​കാ​ശ് ച​ന്ത്ര​ൻ, ജി​ജു സി, ​സ​ന്തോ​ഷ് കു​മാ​ർ സി, ​സി​പി​ഒമാ​രാ​യ പ്ര​ശാ​ന്ത്, അ​ജോ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button