KannurKeralaNattuvarthaLatest NewsNews

കോളേജ് അധ്യാപകരുടെ സ്വകാര്യ ട്യൂഷന് വിലക്കേർപ്പെടുത്തിക്കൊണ്ട് സർക്കാർ ഉത്തരവ്

കണ്ണൂർ: കോളേജ് അധ്യാപകരുടെ സ്വകാര്യ ട്യൂഷന് വിലക്കേർപ്പെടുത്തിക്കൊണ്ട് സർക്കാർ ഉത്തരവ്. ട്യൂഷന്‍ വിലക്കിക്കൊണ്ട് കോളജ് വിദ്യാഭ്യാസ ഡയരക്ടറാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. സ്വകാര്യ ട്യൂഷന്‍ സ്ഥാപന നടത്തിപ്പിന്റെ ഭാഗമായതായി വിജിലന്‍സ് കണ്ടെത്തിയ കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗത്തെ സ്ഥലം മാറ്റിക്കൊണ്ടായിരുന്നു നടപടികൾ ആരംഭിച്ചത്.

Also Read:മഞ്ഞുവീഴ്ചയില്‍ കാണാതായ 11 വിനോദ സഞ്ചാരികള്‍ മരിച്ചു: രണ്ടു പേരെ വ്യോമസേന രക്ഷപ്പെടുത്തി

സംസ്ഥാനത്ത് കോളജ് അധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ നടത്തുന്നതായുള്ള പരാതികൾ ഉയർന്നിരുന്നു ഇതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസ ഡയറക്ടറുടെ നടപടി. ട്യൂഷന്‍ വിലക്കിയും സര്‍ക്കാര്‍-എയ്ഡഡ് കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്ക് ഇത് നിരീക്ഷിക്കുന്നതിന് നിര്‍ദേശം നല്‍കിയും ഡയറക്ടര്‍ സര്‍ക്കുലര്‍ പുറത്തിറക്കി. അധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ നടത്തുന്നുണ്ടോയെന്ന് പരിശോധിച്ച്‌ എല്ലാ മാസവും റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സര്‍ക്കുലറിലെ നിര്‍ദേശം.

അച്ചടക്കനടപടിയുടെ ഭാഗമായി കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവും തലശ്ശേരി ബ്രണ്ണന്‍ കോളജ് അധ്യാപകനുമായ കെടി ചന്ദ്രമോഹനെ മലപ്പുറം ഗവ. വനിത കോളജിലേക്ക് സ്ഥലംമാറ്റി. സ്വകാര്യ ട്യൂഷന്‍ സ്ഥാപനത്തിന്റെ നടത്തിപ്പില്‍ കെടി ചന്ദ്രമോഹന്‍ ഉള്‍പ്പെട്ടെന്ന വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അതേസമയം, സംസ്ഥാനത്ത് അനേകം ട്യൂഷൻ സെന്ററുകൾ സർക്കാർ അധ്യാപകർ നടത്തുന്നുണ്ട്. ഇതിനെതിരെയെല്ലാം നടപടികൾ സ്വീകരിക്കാനാണ് സർക്കാർ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button