കോഴിക്കോട്: സ്കൈവാച്ച് ഫ്ലാറ്റ് വഞ്ചന കേസിൽ ഒളിമ്പ്യന്‍ പി.ടി ഉഷ തന്നെ ഭീഷണിപ്പെടുത്തിയെന്ന് സുഹൃത്ത് ജെമ്മ ജോസഫ്. ‘എന്റെ പേര് എവിടെയെങ്കിലും പറഞ്ഞാല്‍ കാണിച്ചുതരാം’ എന്നായിരുന്നു ഭീഷണിയെന്ന് ഉഷയടക്കം ഏഴുപേര്‍ക്കെതിരായ കേസിലെ പരാതിക്കാരിയായ ജെമ്മ വാര്‍ത്തസമ്മേളനത്തില്‍ വെളിപ്പെടുത്തി.
Also Read:അരനൂറ്റാണ്ടിനു ശേഷം മക്കളത് കണ്ടെത്തി : ജവാൻ നാരായണൻ അന്ത്യവിശ്രമം കൊള്ളുന്നത് കശ്മീരിൽ
‘അടുത്ത കൂട്ടുകാരിയായതിനാല്‍ ഉഷയുടെ വാക്ക് വിശ്വസിച്ചു. 2019 മുതല്‍ നിരന്തരം ഫ്ലാറ്റ് വാങ്ങാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഫ്ലാറ്റിെന്റ നിര്‍മാതാക്കളായ മെല്ലോ ഫൗണ്ടേഷന്‍സ് ബില്‍ഡേഴ്സ് എം.ഡി ആര്. മുരളീധരന് നെയ്വേലിയിലെ തെന്റ വീട്ടില്‍ വന്ന് 46 ലക്ഷം രൂപയുടെ ചെക്ക് വാങ്ങുകയായിരുന്നു. നെയ്വേലി ലിഗ്നൈറ്റ് കോര്‍പറേഷനിലെ പേഴ്സനല്‍ ഓഫിസറായ താന്‍ ആകെ സമ്ബാദ്യമായ പ്രൊവിഡന്റ് ഫണ്ടില്‍നിന്ന് തുകയെടുത്താണ് നല്‍കിയത്. വാഗ്ദാനം ചെയ്തതുപോലെ ഫ്ലാറ്റ് കൈമാറാതിരുന്നപ്പോള് ഉഷയെ ബന്ധപ്പെട്ടു. പക്ഷെ ഭീഷണിപ്പെടുത്തുകയായിരുന്നു’, ജെമ്മ പറഞ്ഞു.
‘മെല്ലോ ഫൗണ്ടേഷന് എം.ഡി ആര്. മുരളീധരന്, ഡയറക്ടര്‍മാരായ കോഴിക്കോട് മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. പി.വി. നാരായണന്, ഡോ. വിനയചന്ദ്രന് തുടങ്ങിയവര്‍ക്കെതിരെ കേസെടുത്തിട്ടും ചോദ്യം ചെയ്യലടക്കമുള്ള നടപടികള്‍ വൈകുകയാണ്. പൊലീസ് എന്റെ മൊഴിയെടുത്തെങ്കിലും പറഞ്ഞതൊന്നും എഴുതാന്‍ കൂട്ടാക്കിയിട്ടില്ല. ഫ്ലാറ്റ് തട്ടിപ്പില്‍ ശക്തമായ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷ. അന്വേഷണം ശരിയായ നിലയിലല്ലെങ്കില്‍ മുഖ്യമന്ത്രി, ഡി.ജി.പി, കായികമന്ത്രി തുടങ്ങിയവര്‍ക്ക് പരാതി നല്‍കും’, ജെമ്മ കൂട്ടിച്ചേര്‍ത്തു.
Post Your Comments