ന്യൂഡല്‍ഹി: 2022 ജനുവരി മുതല്‍ ചരക്കുസേവന നികുതിയില്‍ പുതിയ മാറ്റം. ടാക്‌സബ്ള്‍ സപ്ലൈ, ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ്, അപ്പീല്‍ നിയമങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ് മാറ്റങ്ങള്‍. ഉപഭോക്താക്കളെ ഈ മാറ്റങ്ങള്‍ ബാധിക്കില്ലെങ്കിലും ബിസിനസുകാര്‍ക്ക് ഈ മാറ്റങ്ങള്‍ ബാധകമായിരിക്കും.
Read Also : ‘വയോമധുരം’ പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു
വാര്‍ഷിക വിറ്റുവരവ് അഞ്ചുകോടി രൂപയില്‍ കൂടുതലാണെങ്കില്‍ കമ്പനി രണ്ട് പ്രതിമാസ റിട്ടേണുകള്‍ ഫയല്‍ ചെയ്യണം. ഈ ജി.എസ്.ടി.ആര്‍ 1, ജി.എസ്.ടി.ആര്‍ -3ബി എന്നിവ തമ്മില്‍ പൊരുത്തക്കേടുകള്‍ ഇല്ലെന്ന് സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. പൊരുത്തക്കേട് ശ്രദ്ധയില്‍പ്പെട്ടാല്‍ നികുതി വീണ്ടെടുക്കല്‍ നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം നികുതി വീണ്ടെടുക്കലിന് മുന്നറിയിപ്പും നല്‍കില്ല.
നിലവിലെ ചരക്കുസേവന നികുതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിനും വഞ്ചനാപരമായ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുമാണ് 2021 ധനകാര്യ നിയമത്തിന്റെ ഭാഗമായുള്ള ഈ ഭേദഗതി. ബിസിനസുകളില്‍ നിന്ന് നികുതി വീണ്ടെടുക്കല്‍ ശക്തിപ്പെടുത്തുന്നതിന് പുറമെ ടാക്‌സ് ക്രെഡിറ്റ് ശക്തിപ്പെടുത്തി ഉപഭോക്താക്കളെ പ്രാപ്തരാക്കാനും ഈ മാറ്റം സഹായിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
Post Your Comments