കാണ്‍പൂര്‍: കാണ്‍പൂരില്‍ തിങ്കളാഴ്ച തട്ടിക്കൊണ്ടുപോയ പ്രമുഖ ബിസിനസുകാരന്റെ മകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ട്യൂഷന്‍ അധ്യാപിക 21കാരി രുചിതയേയും കാമുകന്‍ പ്രഭാതിനേയും പൊലീസ് അറസ്റ്റ് ചെയ്തു. ട്യൂഷന്‍ ടീച്ചറുടെ വീടിന് കുറച്ച് അകലെയുള്ള കെട്ടിടത്തിനുള്ളിലെ സ്റ്റോര്‍ റൂമിലാണ് 16 കാരന്റെ മൃതദേഹം കണ്ടെത്തിയത്.
Read Also: ജില്ല കോഓപറേറ്റിവ് ബാങ്കിൽ തട്ടിപ്പ്: ബാങ്ക് മാനേജർക്കും കൂട്ടാളിക്കും കഠിനതടവും പിഴയും
തിങ്കളാഴ്ച പുലര്‍ച്ചെ 5.30 ഓടെ കുട്ടി ട്യൂഷന്‍ ടീച്ചര്‍ രുചിതയുടെ വീട്ടിലേക്ക് പോയതായി കുടുംബം പറഞ്ഞു. എന്നാല്‍ ഈ സമയത്ത് പ്രഭാത് കുട്ടിയെ പിന്തുടരുകയും അധ്യാപിക വിളിക്കുന്നുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വിദ്യാര്‍ത്ഥിയെ ഒറ്റപ്പെട്ട പ്രദേശത്തെ കെട്ടിടത്തിലെ സ്റ്റോര്‍ റൂമില്‍ എത്തിക്കുകയുമായിരുന്നു. സ്റ്റോര്‍ റൂമിന്റെ ഉള്ളിലേക്ക് പ്രഭാതും വിദ്യാര്‍ത്ഥിയും പ്രവേശിക്കുന്നതും പിന്നീട് 20 മിനിറ്റുകള്‍ക്ക് ശേഷം പ്രഭാത് മാത്രം പുറത്തേക്ക് വരുന്നതും സിസി ടിവിയില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്.
ഇതിനിടെ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ രുചിതയും കാമുകനും വ്യാജ മോചനദ്രവ്യ കുറിപ്പ് തയ്യാറാക്കിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതി പ്രഭാതും സുഹൃത്തും ചേര്‍ന്ന് കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ സ്‌കൂട്ടറിന്റെ നമ്പര്‍പ്ലേറ്റ് മാറ്റിയതിനു ശേഷം അതില്‍ സഞ്ചരിച്ച് 30,00,000 രൂപയുടെ മോചനദ്രവ്യ കുറിപ്പ് വിദ്യാര്‍ത്ഥിയുടെ വീട്ടിലേക്ക് എറിയുകയും ചെയ്തുവെന്നും പൊലീസ് പറയുന്നു. അന്വേഷണം വഴിതെറ്റിക്കാനാണ് ‘അള്ളാഹു അക്ബര്‍’ എന്ന് കുറിപ്പില്‍ എഴുതിയതെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിന് പിന്നിലെ കാരണം ഇപ്പോഴും വ്യക്തമല്ല. പ്രതികളായ രുചിത, പ്രഭാത് ശുക്ല എന്നിവരെ ചോദ്യം ചെയ്തു വരികയാണ്.
Post Your Comments