തിരുവനന്തപുരം: ജനങ്ങൾ അരവയറുമായി ലോക്ഡൗൺ കാലം തള്ളി നീക്കിയപ്പോൾ പിണറായി സര്‍ക്കാർ സത്യപ്രതിജ്ഞക്ക് പൊടിച്ചത് 87.63 ലക്ഷം രൂപയെന്ന് റിപ്പോർട്ട്. കോവിഡ് സാഹചര്യത്തില്‍ മേയ് 20 ന് നടന്ന സത്യപ്രതിജ്ഞയ്ക്കെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നെങ്കിലും അതിനെയെല്ലാം സർക്കാർ തള്ളിക്കളയുകയായിരുന്നു.
Also Read:ടി20 ലോകകപ്പ്: ഇന്ത്യയെ പിടിച്ചുകെട്ടാൻ എതിരാളികൾ വിയർക്കുമെന്ന് സ്റ്റീവ് സ്മിത്ത്
അഞ്ഞൂറിൽ താഴെ മാത്രം പങ്കാളിത്തം ഉണ്ടായിട്ടും ഇത്രത്തോളം തുക ചിലവായതിൽ വലിയ വിമർശനങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍നിന്നാണ് ഇതിന്റെ കൃത്യമായ കണക്കുകൾ പുറത്തു വന്നത്. അതേസമയം ഒന്നാം പിണറായി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞചടങ്ങിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വേദിയൊരുക്കിയതിന് ചെലവായത് 30.86 ലക്ഷം രൂപ മാത്രമായിരുന്നു. അന്ന് ആയിരങ്ങളാണ് പങ്കെടുത്തത്.
എയര്‍ കണ്ടീഷന്‍, വലിയ എല്‍.ഇ.ഡി വാള്, ആഡംബര കസേരകള്‍, വിലയേറിയ പുഷ്പങ്ങള്‍ ഉള്‍പ്പെടെ ആധുനിക സംവിധാനങ്ങളോടെയുള്ള പന്തലും സ്റ്റേജുമാണ് ചടങ്ങിനായി ഒരുക്കിയത്. സത്യപ്രതിജ്ഞക്കുശേഷം കുറച്ചുനാള്‍ ഈ പന്തല്‍ വാക്സിനേഷന് കേന്ദ്രമായും പ്രവര്‍ത്തിച്ചിരുന്നു.
ജനങ്ങൾ കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ സർക്കാർ ഇത്തരമൊരു ധൂർത്തിലേക്ക് നീങ്ങിയതിനെ വിമർശനാത്മകമായാണ് പലരും വിലയിരുത്തുന്നത്.
Post Your Comments