ബീജിങ്: ലോക രാഷ്ട്രങ്ങളെ പ്രതിസന്ധിയിലാക്കിയ കോവിഡ് വൈറസ് വീണ്ടും ചൈനയിൽ പ്രത്യക്ഷപ്പെട്ടു. തുടര്‍ച്ചയായ അഞ്ചാം ദിവസം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ നിയന്ത്രണം കടുപ്പിച്ച് ചൈന. നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കുകയും സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു.
സിയാനിലെയും ലാന്‍ഷുവിലെയും രണ്ട് പ്രധാന വിമാനത്താവളങ്ങളിലേക്കുള്ള 60 ശതമാനത്തോളം വിമാനങ്ങള്‍ റദ്ദാക്കി. ഇന്നര്‍ മംഗോളിയയിലെ എറെന്‍ഹോട്ട് നഗരത്തില്‍നിന്ന് അകത്തേക്കും പുറത്തേക്കുമുള്ള എല്ലാ യാത്രയും നിരോധിച്ചതായും താമസക്കാര്‍ വീടുകളില്‍നിന്ന് പുറത്തിറങ്ങരുതെന്നും സർക്കാർ നിര്‍ദേശം നല്‍കി കഴിഞ്ഞു.
വിനോദസഞ്ചാരികളില്‍നിന്നാണ് രോഗം പകര്‍ന്നതെന്നാണ് സൂചന.. ഇന്ന് 13 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. വൈറസ് സ്ഥിരീകരണത്തെ തുടർന്ന് വിവിധ പ്രദേശങ്ങളില്‍ വ്യാഴാഴ്ച വ്യാപക കോവിഡ് പരിശോധന നടത്തി.
2019ല്‍ ചൈനയിലെ വുഹാനിലായിരുന്നു കോവിഡ് -19 ആദ്യമായി കണ്ടെത്തിയത്. പിന്നീട് ലോകമാകെ വ്യാപിക്കുകയായിരുന്നു. ലോക്ഡൗണ്‍ നിയന്ത്രങ്ങൾ ശക്തമാക്കിയാണ് രാഷ്ട്രങ്ങള്‍ വൈറസ് വ്യാപനത്തെ പ്രതിരോധിച്ചത്.
Post Your Comments