KannurKeralaNattuvarthaNews

വഴിപിഴക്കുന്ന നേതൃത്വത്തിനെതിരെ തോക്കെടുക്കണം: പാര്‍ട്ടിയെ വെല്ലുവിളിച്ച്‌ സിപിഐഎം പ്രവര്‍ത്തകരുടെ പ്രകടനവും പോസ്റ്ററും

പ്രകനത്തില്‍ പങ്കെടുത്തവര്‍ സിപിഐഎം പ്രവര്‍ത്തകരെല്ലെന്നാണ് പാര്‍ട്ടി വിശദീകരണം.

കണ്ണൂര്‍: സിപിഐയെ തകർത്തു, ഇനി സിപിഎം ആണോ ലക്‌ഷ്യം എന്ന പേരിൽ പാര്‍ട്ടി ഓഫീസുകള്‍ക്ക് മുന്നില്‍ പോസറ്ററും കരിങ്കൊടിയും. കണ്ണൂർ തളിപറമ്പിലാണ് സംഭവം. ഇത് കൂടാതെ രാത്രിൽ പാര്‍ട്ടിയെ വെല്ലുവിളിച്ച്‌ സിപിഐഎം പ്രവര്‍ത്തകരുടെ പ്രകടനവും നടന്നു. നൂറോളം പ്രവര്‍ത്തകരാണ് കൊടിയുമേന്തി രാത്രിയില്‍ തളിപറമ്പ് നേതൃത്വത്തിനെതിരെ പ്രകടനം നടത്തിയത്.

വഴിപിഴക്കുന്ന നേതൃത്വത്തിനെതിരെ കമ്മ്യൂണിസ്റ്റുകാരന്‍ തോക്കെടുക്കണം എന്ന തരത്തിലുള്ള പോസ്റ്ററുകളും ഓഫിസിനു മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിപിഐ വിട്ട് സിപിഐഎമ്മില്‍ എത്തിയ പുല്ലായ്‌കൊടി ചന്ദ്രൻ തളിപറമ്പ് നോര്‍ത്ത് ലോക്കല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിലുള്ള അമര്ഷമാണ് ഈ പോസ്റ്ററുകൾക്ക് പിന്നിൽ എന്ന് സൂചന.

read also: യുഎസിനെ ഞെട്ടിച്ച് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ

തന്റെ അനുകൂലികളെ ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നില്ലാരോപിച്ചുകൊണ്ട് സമ്മേളനത്തില്‍ നിന്നും സിപിഐഎം നേതാവും നഗരസഭാ മുന്‍ ഉപാധ്യക്ഷനുമായിരുന്ന കെ മുരളീധരന്‍ ഇറങ്ങിപോയിരുന്നു. കൂടാതെ ഏരിയാ സമ്മേളനത്തിന്റെ പ്രതിനിധിയായി മുരളീധരനെ തെരഞ്ഞെടുത്തുമില്ല. ഇതില്‍ നേതൃത്വത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചാണ് കമ്മിറ്റിയില്‍ നിന്നും ഇദ്ദേഹം ഇറങ്ങി പോയത്. പിന്നാലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയും പ്രകടനം നടത്തുകയും ചെയ്തത്. എന്നാല്‍ പ്രകനത്തില്‍ പങ്കെടുത്തവര്‍ സിപിഐഎം പ്രവര്‍ത്തകരെല്ലെന്നാണ് പാര്‍ട്ടി വിശദീകരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button