ലക്‌നൗ : പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച യുവാവിന്റെ ബന്ധുക്കളെ കാണാനെത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ ഉത്തര്‍പ്രദേശ് പൊലീസ് തടഞ്ഞു. ആഗ്രയില്‍ വച്ചാണ് പൊലീസ് പ്രിയങ്ക ഗാന്ധിയുടെ വാഹനം തടഞ്ഞത്. സംഭവ സ്ഥലത്ത് പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
Read also : പാക്കിസ്ഥാനുമായി ചേര്‍ന്ന് കറാച്ചിയില്‍ എല്‍ടിടിഇയുടെ ലഹരിക്കടത്ത്: പാക്ക് പൗരനെ പിടികൂടാനൊരുങ്ങി എന്‍ഐഎ
അതേസമയം യുവാവിന്റെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനുള്ള അനുമതി ഇല്ലാത്തതിനാലാണ് പ്രിയങ്കയെ തടഞ്ഞതെന്ന് പൊലീസ് പറഞ്ഞു. പ്രിയങ്കയുടെ വാഹനത്തെ പൊലീസ് തടയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പൊലീസുകാര്‍ വാഹനത്തിന്റെ മുന്നില്‍ നിന്ന് പ്രിയങ്കയോട് മടങ്ങി പോകാന്‍ ആവശ്യപ്പെടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
പൊലീസ് വെയര്‍ഹൗസില്‍ നിന്ന് 25 ലക്ഷം രൂപ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് പൊലീസ് തൂപ്പുകാരനായ അരുണിനെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ മരിക്കുകയായിരുന്നു.
Post Your Comments