കൊച്ചി: കറാച്ചി തുറമുഖം കേന്ദ്രീകരിച്ച് വിദേശ രാജ്യങ്ങളിലേയ്ക്ക് ലഹരി കടത്തുന്ന ശൃംഖലയ്ക്ക് ചുക്കാന്‍ പിടിക്കുന്നയാളെ പിടികൂടാനൊരുങ്ങി ദേശീയ അന്വേഷണ ഏജന്‍സി. പാക്കിസ്ഥാനില്‍ നിന്നുള്ള ലഹരികടത്ത് ശൃംഖലയുടെ തലവനെ എന്‍ഐഎ കേസില്‍ പ്രതി ചേര്‍ത്തു. പാക്ക് പൗരന്‍ ഹാജി സലിമിനെയാണ് എന്‍ഐഎ കേസില്‍ പ്രതി ചേര്‍ത്തത്. ഹാജി സലിമിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഇന്റര്‍പോളിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് എന്‍ഐഎ.
വിഴിഞ്ഞത്ത് വന്‍ ലഹരിമരുന്നു പിടികൂടിയ സംഭവത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പാക്ക് ശൃംഖലയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഈ സംഘത്തിനൊപ്പം പ്രവര്‍ത്തിച്ചിരുന്നുവെന്ന് കരുതുന്ന ചിലരെ നെടുമ്പാശേരി പരിസരത്ത് നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
എല്‍ടിടിഇയുമായി ചേര്‍ന്ന് ദുബായ് കേന്ദ്രീകരിച്ചാണ് സംഘം ലഹരികടത്തുന്നത്. ഇതിനായി പാക്ക് പൗരന്‍ ഹാജി സലിം ദുബായില്‍ എത്താറുണ്ടെന്നാണ് കണ്ടെത്തല്‍. ഈ വര്‍ഷം സംഘം ഇന്ത്യന്‍ മഹാസമുദ്രം വഴി കോടികളുടെ ലഹരി കടത്തിയിരുന്നു. നിലവില്‍ നിശബ്ദ സെല്ലുകളായി പ്രവര്‍ത്തിക്കുന്ന എല്‍ടിടിഇയും ശ്രീലങ്കയില്‍ ജയിലില്‍ കഴിയുന്ന പാക്ക് പൗരന്മാരുമാണ് ലഹരിക്കടത്തലിന് ഒത്താശ ചെയ്യുന്നത്. എല്‍ടിടിഇ സംഘടനാ പ്രവര്‍ത്തനം തിരികെ കൊണ്ടുവരാന്‍ ലക്ഷ്യമിട്ട് പണവും ആയുധവും ശേഖരിക്കുന്നതിനാണ് പാക്കിസ്ഥാനും എല്‍ടിടിഇയും പങ്കാളികളാകുന്നത്.
Post Your Comments