പത്തനംതിട്ട: കക്കി ആനത്തോട് അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നതോടെ പമ്പ നദിയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ നദീ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ഡാമിലെ ജലനിരപ്പ് പൂര്‍ണ സംഭരണശേഷിയില്‍ എത്തിയതോടെയാണ് കക്കി ഡാമിന്റെ രണ്ടും മൂന്നും ഷട്ടറുകള്‍ തുറന്നത്. ഡാമിന്റെ ഷട്ടറുകള്‍ തുറന്നതോടെ പമ്പാനദിയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയെന്നാണ് പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചത്.
2018 ലെ പ്രളയസമയത്ത് തുറന്നു വിട്ടതിന്റെ പത്തിലൊരു ശതമാനം ജലം മാത്രമാണ് ഇപ്പോള്‍ ഡാമില്‍ നിന്നും പുറത്തു വിടുന്നതെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ വ്യക്തമാക്കി. ഡാം തുറന്നതോടെ ആദ്യം പമ്പ ത്രിവേണിയിലേക്കും പിന്നെ കണമല വഴി പെരുന്തേനരുവി വഴി കക്കട്ടാറിലും പിന്നെ പെരുന്നാട് വടശ്ശേരിക്കരയിലും അവിടെ നിന്നും അപ്പര്‍ കുട്ടനാട്ടിലേക്കും ജലമെത്തും.
ഈ ജലപാതയിലുള്ള പ്രദേശത്തെല്ലാം ക്യാമ്പുകള്‍ സജ്ജമാക്കുകയും വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശങ്ങളിലുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റുകയും ചെയ്തതായി മന്ത്രി പറഞ്ഞു. കക്കി ഡാം തുറന്ന സാഹചര്യത്തില്‍ ശബരിമലയിലേക്ക് തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുന്നത് ഉചിതമാകില്ലെന്നും മന്ത്രി കെ. രാജന്‍ വ്യക്തമാക്കി.
Post Your Comments