Latest NewsKeralaNattuvarthaNews

വേവിച്ച ചക്ക കൊടുത്തില്ല; പത്തനംതിട്ടയിൽ അമ്മയുടെ രണ്ടു കൈകളും തല്ലിയൊടിച്ച് മകൻ

പത്തനംതിട്ട: വേവിച്ച ചക്ക കൊടുത്തില്ലെന്ന് പറഞ്ഞ് അമ്മയെ ക്രൂരമായി മർദ്ദിച്ച് യുവാവ്. റാന്നിയിലാണ് സംഭവം. അമ്മയെ ക്രൂരമായി മർദ്ദിച്ച മകൻ അറസ്റ്റിലായി. റാന്നി സ്വദേശിയായ സരോജിനിക്ക്(65) നേരെയായിരുന്നു മകൻ വിജേഷിന്റെ(36) ആക്രമണം. സരോജിനിയുടെ ഇരുകൈകളും വിജേഷ് തല്ലിയൊടിക്കുകയാണ് ഉണ്ടായത്. സരോജിനിയുടെ തലയ്‌ക്കും നടുവിനും സാരമായി പരിക്കേറ്റിട്ടുണ്ട്.

സരോജിനിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച രാവിലെയാണ് സംഭവം. മദ്യ ലഹരിയിലാ യിരുന്ന വിജേഷ് ബന്ധുവീട്ടിൽ നിന്നും ഒരു ചക്കയുമായി വീട്ടിലെത്തിയിരുന്നു. ഉടൻ തന്നെ ചക്ക വേവിച്ച് നൽകണമെന്ന് വിജേഷ് ആവശ്യപ്പെട്ടു. ചക്ക വേവിച്ച് കൊടുക്കാത്തതിന്റെ പേരിലാണ് വിജേഷ് അമ്മയെ ആഞ്ഞിലി കമ്പുപയോഗിച്ച് അടിച്ചതും മർദ്ദിച്ചതുമെന്ന് പോലീസ് പറഞ്ഞു.

പുറത്ത് പുല്ലുവെട്ടിക്കൊണ്ടിരുന്ന സരോജിനി ഇപ്പോൾ ചക്ക വെട്ടാൻ പറ്റില്ലെന്നും, കുറച്ച് കഴിഞ്ഞ് വേവിച്ച് തരാമെന്നും പറഞ്ഞിരുന്നു. ദേഷ്യത്തിൽ പുറത്തുപോയി വീണ്ടും മദ്യപിച്ചെത്തിയ വിജേഷ് സരോജിനിയെ ക്രൂരമായി മർദ്ദിക്കുക യായിരുന്നു. സരോജിനിയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് അവരെ ആശുപത്രിയിൽ എത്തിക്കുന്നത്. സ്ഥിരമായി മദ്യപിച്ചെത്തി വിജേഷ് വീട്ടിൽ പ്രശ്നം ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button