IdukkiKeralaNattuvarthaLatest NewsNews

ഇടുക്കി ഡാമിന്റെ ജലനിരപ്പ് 2397 അടിയില്‍: റെഡ് അലേര്‍ട്ടിന് കാത്തിരിക്കാതെ ഡാം തുറക്കണമെന്ന് ഡീന്‍ കുര്യാക്കോസ്

മഴ പെയ്യാന്‍ കാത്തിരുന്ന് പ്രളയമുണ്ടാക്കരുതെന്നും ഡാം തുറന്നു വിട്ട് 2385ല്‍ ജലനിരപ്പ് നിജപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

തൊടുപുഴ: ഇടുക്കി ഡാമില്‍ ജലനിരപ്പ് 2397 അടിയില്‍ എത്തിയതോടെ റെഡ് അലേര്‍ട്ടിന് കാത്തിരിക്കാതെ ഡാം തുറക്കണമെന്ന് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ്. ഡാം തുറന്ന് അടിയന്തിരമായി തുറന്ന് ജലനിരപ്പ് ക്രമീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Read Also : ഇടുക്കി ഡാമില്‍ ജലനിരപ്പ് 2397 അടിയിലേക്ക്: ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

നിലവില്‍ ഡാമിന്റെ ജലനിരപ്പ് 2397 അടിയാണ്. ജലനിരപ്പ് 2397.86 അടിയില്‍ എത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും അണക്കെട്ടിന്റെ ഷട്ടര്‍ തുറന്ന് ജലമൊഴുക്കേണ്ട സാഹചര്യമുണ്ടാകുകയും ചെയ്യും. നിലവിലെ കാലാവസ്ഥ പ്രവചനം അനുസരിച്ച് രണ്ടു ദിവസം മഴയില്ലെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇത് മുന്നില്‍ കണ്ട് ഡാം തുറക്കണമെന്നാണ് എംപി ആവശ്യപ്പെട്ടത്.

മഴ പെയ്യാന്‍ കാത്തിരുന്ന് പ്രളയമുണ്ടാക്കരുതെന്നും ഡാം തുറന്നു വിട്ട് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടാക്കാതെ 2385ല്‍ ജലനിരപ്പ് നിജപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി ഡാമില്‍ ജലനിരപ്പ് 2396.38 അടിയില്‍ എത്തിയതോടെ രാവിലെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇടുക്കി ഡാമിലെ പൂര്‍ണ സംഭരണ ശേഷി 2403 അടിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button