NattuvarthaLatest NewsKeralaNewsIndia

ജൂറിയോട് പോകാൻ പറ, ജനങ്ങളുടെ മനസ്സിൽ നിമിഷ സജയനാണ് മികച്ച നടിയെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: ജനങ്ങളുടെ മനസ്സിൽ നിമിഷ സജയനാണ് മികച്ച നടി, ജൂറിയോട് പോകാൻ പറയെന്ന വിമർശനവുമായി സോഷ്യൽ മീഡിയ. സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കുമ്പോൾ ആരാധകരെല്ലാം പ്രതീക്ഷിച്ചിരുന്നത് മികച്ച നടിയായി നിമിഷ സജയനെ തിരഞ്ഞെടുക്കുമെന്ന് തന്നെയായിരുന്നു. നിമിഷയുടെ ഓരോ സിനിമകളും ഒരു നായികയെന്ന നിലവിൽ അവർ ഭംഗിയിൽ കൈകാര്യം ചെയ്തിരുന്നുവെന്ന് സോഷ്യൽ മീഡിയ പറയുന്നു.

Also Read:യുവതി ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ : പെട്ടിക്കുള്ളില്‍ കൈകാലുകള്‍ ബന്ധിച്ച നിലയില്‍ യുവതിയുടെ മൃതദേഹം

നിമിഷയ്ക്ക് പുരസ്‌കാരം ലഭിക്കാത്തത്തിൽ വലിയ അതൃപ്തിയാണ് സോഷ്യൽ മീഡിയ രേഖപ്പെടുത്തുന്നത്. ഗ്രേറ്റ് ഇന്ത്യൻ കിച്ചനിലെ നിമിഷയുടെ സ്വാഭാവിക അഭിനയവും മറ്റും ഇതോടൊപ്പം തന്നെ സാമൂഹ്യമാധ്യമങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. അവാർഡിന് അർഹരായവരുടെ പട്ടികയിൽ ഉണ്ടായിട്ടും നിമിഷയെ പരിഗണിച്ചില്ലെന്ന വാദവും നിലനിൽക്കുന്നുണ്ട്.

അതേസമയം, അന്ന ബെന്നിന്റെ അഭിനയത്തെ കുറച്ചു കാണാതെ തന്നെയാണ് ആരാധകർ നിമിഷ സജയന് വേണ്ടി നിലകൊള്ളുന്നത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കപ്പേളയിലെ അന്ന ബെന്നിന്റെ അഭിനയം മികച്ചതായിരുന്നുവെന്നും സാമൂഹ്യമാധ്യമങ്ങൾ വിലയിരുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button