മുംബൈ: ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനാകാൻ സമ്മതമറിയിച്ച് ഇതിഹാസ താരം രാഹുൽദ്രാവിഡ്. ടി20 ലോകകപ്പിനുശേഷം രാഹുൽ ദ്രാവിഡ് ചുമതല ഏറ്റെടുക്കുമെന്ന് ബിസിസിഐ വൃത്തങ്ങൾ ഔദ്യോഗികമായി അറിയിച്ചു. രവി ശാസ്ത്രി ഉൾപ്പെടുന്ന ഇന്ത്യൻ സപ്പോർട്ടിങ് സ്റ്റാഫിന്റെ ടി20 ലോകകപ്പിനു ശേഷം കരാർ അവസാനിക്കും.
ന്യൂസിലൻഡിനെതിരായ പരമ്പരയിൽ രാഹുൽ ദ്രാവിഡ് ടീം ഇന്ത്യയുടെ പരിശീലകനായേക്കുമെന്ന് റിപ്പോർട്ട് നേരത്തെ വന്നിരുന്നു. നിലവിൽ ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമി യുടെ ചുമതല വഹിക്കുകയാണ് രാഹുൽ ദ്രാവിഡ്.
Read Also:- ദിവസവും ഇലക്കറികൾ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ!
ടി20 ലോകകപ്പിനു ശേഷം രണ്ട് ടെസ്റ്റും മൂന്ന് ടി20യുമാണ് കിവീസിനെതിരെ ഇന്ത്യ കളിക്കുക. നേരത്തെ ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യൻ ടീമിനെ രാഹുൽ ദ്രാവിഡ് പരിശീലിപ്പിച്ചിരുന്നു. ഇന്ത്യ എ അണ്ടർ 19 ടീമുകളെയും രാഹുൽദ്രാവിഡ് പരിശീലിപ്പിച്ചിട്ടുണ്ട്. ഐപിഎൽ ടീമുകളുടെ ഉപദേശകനുമായിരുന്നു അദ്ദേഹം.
Post Your Comments