Latest NewsNewsInternational

സർക്കാർ നിർദ്ദേശം: ഖുർആൻ ആപ്പ് നിർത്തലാക്കി ആപ്പിൾ കമ്പനി

ബെയ്ജിംഗ്: അധികൃതരുടെ നിരന്തര ആവശ്യത്തെ തുടർന്ന് ചൈനയിൽ ഖുർആൻ ആപ്പ് നിർത്തലാക്കി ആപ്പിൾ. ചൈനയിൽ ആപ്പിൾ കമ്പനി ഖുർആൻ ആപ്ലിക്കേഷൻ നിർത്തലാക്കിയാതായി അന്താരാഷ്‌ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുകയായിരുന്നു.

രാജ്യത്ത് നിയമവിരുദ്ധമായി മത ഗ്രന്ഥങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെയുള്ള ചൈനീസ് സർക്കാരിന്റെ കർശന നടപടിയുടെ ഭാഗമായാണ് ആപ്പ് നിർത്തലാക്കാൻ അധികൃതർ ആവശ്യപ്പെട്ടതെന്നാണ് കമ്പനിയുടെ ഭാഗത്തുനിന്നുമുള്ള പ്രതികരണം. എന്നാൽ ഇക്കാര്യത്തിൽ ചൈനീസ് സർക്കാരിന്റെ ഭാഗത്തു നിന്നും ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല.

പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കും: അമിത്ഷായുടെ സര്‍ജിക്കല്‍ സ്ട്രൈക്ക് പരാമര്‍ശത്തിന് മറുപടിയുമായി പാക്കിസ്ഥാന്‍

രാജ്യത്തെ ന്യൂനപക്ഷങ്ങളായ ഉയിഗുർ മുസ്ലീങ്ങൾക്കെതിരെയുള്ള ചൈനീസ് ഭരണകൂടത്തിന്റെ അടിച്ചമർത്തലുകളുടെ ഭാഗമായാണ് ഈ നടപടിയെന്നാണ് പ്രധാന വിമർശനം. പൊതുസ്ഥലങ്ങളിൽ പ്രാർത്ഥിക്കുന്നതിനും മറ്റും ഉയിഗുർ മുസ്ലിമുകൾക്ക് അടുത്തിടെ ചൈനീസ് ഭരണകൂടം വിലക്കേർപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button