ലഡാക്ക് : കിഴക്കന്‍ ലഡാക്കില്‍ പാലം നിര്‍മ്മിച്ച് ചൈന. പാങ്കോങ് സോ നദിക്ക് കുറുകെയാണ് ചൈനയുടെ പാലം നിർമ്മാണം. ഇതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ ജിയോ ഇന്റലിജന്‍സ് വിദഗ്ധനായ ഡാമിയന്‍ സിമണാണ് പുറത്തുവിട്ടത്.
പാങ്കോങ് സോ നദിയുടെ വടക്ക്,പടിഞ്ഞാറന്‍ കരകളെ ബന്ധിപ്പിച്ചാണ് പാലം നിര്‍മ്മാണം നടക്കുന്നതെന്ന് ഡാമിയന്‍ സിമണ്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വ്യക്തമാക്കി. മേഖലയില്‍ തര്‍ക്കങ്ങളുണ്ടായാല്‍ ഇന്ത്യക്കെതിരെ അതിവേഗ സൈനിക നീക്കത്തിന് ഈ പാലം ചൈനയെ സഹായിക്കുമെന്നാണ് റിപ്പോർട്ട്. കിഴക്കന്‍ ലഡാക്കിലെ സൈനിക വിന്യാസം എളുപ്പമാക്കാനായി ഗതാഗതമാര്‍ഗം ശക്തിപ്പെടുത്തുകയാണ് ചൈന ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറയുന്നു.
പുതുവര്‍ഷദിനത്തില്‍ ഗാല്‍വന്‍ താഴ്‌വരയില്‍ ചൈന പതാക ഉയര്‍ത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്.
Post Your Comments