ജനീവ : കൊറോണ വൈറസ് വകഭേദത്തിന് ഷീ എന്ന് പേര് നല്‍കാത്തതില്‍ ലോകാരോഗ്യസംഘടനയ്‌ക്കെതിരെ വ്യാപക പ്രതിഷേധം. കൊറോണ വകഭേദങ്ങള്‍ക്ക് ഗ്രീക്ക് അക്ഷരമാലയുടെ പേരിലാണ് പേരിട്ടിരിക്കുന്നത്, എന്നാല്‍ ഒമിക്രോണിന്റെ പേരിടാന്‍, വിദഗ്ധര്‍ നു(Nu) , ഷീ (Xi) എന്നീ രണ്ട് അക്ഷരങ്ങള്‍ മനപൂര്‍വ്വം ഒഴിവാക്കുകയായിരുന്നു.
ലോകാരോഗ്യ സംഘടനയുടെ വിദഗ്ധര്‍ ജാഗ്രതയോടെ ഒഴിവാക്കിയ അക്ഷരമാലകളായ നുവിനും ക്സിക്കും തൊട്ടുപിന്നാലെയാണ് ഒമിക്രോണ്‍ വരുന്നത്. ഗ്രീക്ക് അക്ഷരമാലയിലെ പതിനഞ്ചാമത്തെ അക്ഷരമാണ് ഒമിക്രോണ്‍. വിദഗ്ധരുടെ അഭിപ്രായത്തില്‍, ന്യൂ എന്ന ഇംഗ്ലീഷ് പദവുമായി നു എന്ന പേരിന് സാമ്യമുള്ളതിനാലാണ് അത് ഒഴിവാക്കിയത് .
Read Also: അതീവ ഗുരുതരാവസ്ഥയിലായ കുട്ടിയെ ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ച് ഒമാൻ റോയൽ എയർഫോഴ്‌സ്
ചൈനീസ് പ്രധാനമന്ത്രി ഷി ജിന്‍പിങ്ങിനെ പരാമര്‍ശിച്ച് പേര് തെറ്റായി വ്യാഖ്യാനിക്കാതിരിക്കാനാണ് ഷി ഒഴിവാക്കിയത്. ലോകാരോഗ്യ സംഘടനയ്‌ക്ക് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഭയമാണെന്നും , ഇങ്ങനെയാണെങ്കില്‍ ഈ സംഘടനയെ എങ്ങനെ വിശ്വസിക്കാനാകുമെന്നും ചോദ്യമുയരുന്നു.
Post Your Comments