ഇസ്ലാമാബാദ്: പാക്കിസ്ഥാനെതിരെ ആക്രമണം നടത്തുന്നുവെന്ന വ്യാജേന ഇന്ത്യയില്‍ രാഷ്ട്രീയ ലാഭം ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് പാക്ക് വിദേശകാര്യ മന്ത്രാലയം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ സര്‍ജിക്കല്‍ സ്ട്രൈക്ക് പരാമര്‍ശത്തിന് മറുപടിയായാണ് പാകിസ്ഥാന്‍ ഇക്കാര്യം അറിയിച്ചത്.
Read Also : വീട്ടില്‍ നിന്ന് കാണാതായ രണ്ടരവയസുകാരനെ ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പാക്കിസ്ഥാന്‍ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്നും ഇന്ത്യയില്‍ നിന്ന് ആക്രമണം നടത്തിയാല്‍ തിരിച്ചടിക്കുമെന്നും പാക്കിസ്ഥാന്‍ പറഞ്ഞു. 2019ല്‍ ഇന്ത്യ നടത്തിയ ബാലക്കോട്ട് ആക്രമണത്തിനെതിരെ പാക്കിസ്ഥാന്‍ പ്രത്യാക്രമണം നടത്തിയിരുന്നുവെന്നും അവര്‍ പറഞ്ഞു.
അമിത് ഷായുടെ പ്രസ്താവന കൂടുതല്‍ സര്‍ജിക്കല്‍ സ്ട്രൈക്കുകള്‍ നടത്തുമെന്നുള്ള മുന്നറിയിപ്പായാണ് കാണുന്നതെന്നും ഇന്ത്യയില്‍ നിന്ന് ഏത് നിമിഷവും ആക്രമണം പ്രതീക്ഷിച്ചിരിക്കുകയാണെന്നും പാക്കിസ്ഥാന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ പാക്കിസ്ഥാനെതിരെ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് ഇന്ത്യയെ പുതിയ ഉയരങ്ങളില്‍ എത്തിച്ചുവെന്നാണ് അമിത്ഷാ കഴിഞ്ഞ ദിവസം പറഞ്ഞത്.
Post Your Comments