AlappuzhaKeralaCinemaNattuvarthaMollywoodLatest NewsNewsEntertainmentMovie Gossips

ഇത്രയും പണം മുടക്കുമ്പോൾ നായകൻ ഒരു സൂപ്പർസ്റ്റാർ വേണ്ടിയിരുന്നില്ലേ? മറുപടിയുമായി വിനയൻ

ആലപ്പുഴ: പത്തൊമ്പതാം നൂറ്റാണ്ട് എന്ന തന്റെ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ നടൻ സിജു വിൽസനെ നായകനാക്കിയതിന്റെ കാരണം വിശദമാക്കി സംവിധായകൻ വിനയൻ രംഗത്ത്.
ഇത്രയും പണം മുടക്കുമ്പോൾ നായകൻ ഒരു സൂപ്പർസ്റ്റാർ വേണ്ടിയിരുന്നില്ലേ എന്ന് തന്നോട് ചില സുഹത്തുക്കൾ ചോദിക്കാറുണ്ടെന്ന് വിനയൻ പറയുന്നു.

എന്നാൽ ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്ററായ ബാഹുബലിയിൽ പോലും സൂപ്പർസ്റ്റാർ ആയിരുന്നില്ല നായകനെന്നും പ്രഭാസ് എന്ന നടൻ ആ ചിത്രത്തിനു ശേഷമാണ് സുപ്പർസ്റ്റാർ ആയതെന്നും വിനയൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

താരമൂല്യത്തിൻെറ പേരിൽ മുൻകൂർ ചില ലിമിറ്റഡ് ബിസ്സിനസ്സ് നടക്കുമെന്നല്ലാതെ
സിനിമ അത്യാകർഷകം ആയാലേ വമ്പൻ ബിസ്സിനസ്സും പേരും ലഭിക്കുവെന്നും വിനയൻ പറയുന്നു. ആയിരക്കണക്കിനു ജൂനിയർ ആർട്ടിസ്റ്റുകളും വമ്പൻ സെറ്റുകളും ഇന്ത്യയിലെ തന്നെ പ്രഗത്ഭരായ ടെക്നീഷ്യൻമാരും ഒക്കെ പങ്കെടുക്കുന്ന പത്തൊൻപതാം നൂറ്റാണ്ട് ഒരു ബിഗ് ബഡ്ജറ്റ് സിനിമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button