ThiruvananthapuramNattuvarthaLatest NewsKeralaJobs & VacanciesNewsCareerEducation & Career

പ്രവാസികളുടെ നിയമ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ മലയാളികളായ അഭിഭാഷകരെ ക്ഷണിച്ച് നോര്‍ക്ക

തിരുവനന്തപുരം: പ്രവാസികളുടെ നിയമ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ മലയാളികളായ ലീഗല്‍ കണ്‍സള്‍ട്ടന്റ്മാരെ ക്ഷണിച്ച് നോര്‍ക്ക. നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി നിയമസഹായ പദ്ധതിയുടെ ഭാഗമായാണ് അവസരം. പ്രവാസികളുടെ നിയമ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിദേശരാജ്യത്ത് അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാക്കുന്നതാണ് ഈ പദ്ധതി. 2023 ആഗസ്റ്റ് 15 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി.

വിദേശ രാജ്യങ്ങളിലെ നിയമത്തെക്കുറിച്ചുള്ള അജ്ഞത, ചെറിയ കുറ്റകൃത്യങ്ങള്‍ എന്നിവ മൂലവും, തന്റെതല്ലാത്ത കാരണങ്ങളാലും നിയമക്കുരുക്കില്‍ അകപ്പെടുന്ന പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണിത്. പ്രവാസി നിയമസഹായ സെല്‍ പദ്ധതിയിന്‍ കീഴില്‍ യുഎഇ ( അബുദാബി, ഷാര്‍ജ, ദുബായ്), സൗദി അറേബ്യ (റിയാദ്, ദമാം, ജിദ്ദ,), ബഹ്‌റൈന്‍ (മനാമ), ഒമാന്‍ (മസ്‌ക്കറ്റ്), കുവൈറ്റ് (കുവൈറ്റ് സിറ്റി), ഖത്തര്‍ (ദോഹ), മലേഷ്യ എന്നിവിടങ്ങളിലേക്ക് ലീഗല്‍ കണ്‍സള്‍ട്ടന്റ്മാരെ തെരഞ്ഞെടുക്കുന്നതിന് താല്‍പര്യമുള്ള മലയാളി അഭിഭാഷകരില്‍ നിന്നും നോര്‍ക്ക-റൂട്ട്‌സ് അപേക്ഷ ക്ഷണിക്കുന്നു.

കേസുകളിന്‍ മേല്‍ നിയമോപദേശം, നഷ്ടപരിഹാരം/ദയാഹര്‍ജികള്‍ എന്നിവയില്‍ സഹായിക്കുക, മലയാളി സാംസ്‌ക്കാരിക സംഘടനകളുമായി ചേര്‍ന്ന് നിയമ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക, വിവിധ ഭാഷകളില്‍ തര്‍ജ്ജിമ നടത്തുന്നതിന് വിദഗ്ദ്ധരുടെ സഹായം ലഭ്യമാക്കുക, എന്നിവയ്ക്ക് അതാത് രാജ്യത്തെ മലയാളി അഭിഭാഷകരുടെ സേവനം ലഭ്യമാക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

യോഗ്യതകള്‍;

ബസും ബൈക്കും കൂട്ടിയിടിച്ച് തീപിടുത്തം: പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

1. അപേക്ഷിക്കുന്ന വ്യക്തി കേരളീയനായിരിക്കണം. മലയാളഭാഷ എഴുതുവാനും സംസാരിക്കുവാനും കഴിവുള്ള വ്യക്തിയായിരിക്കണം.

2. അതാത് വിദേശരാജ്യങ്ങളിലെ പ്രാദേശിക ഭാഷകള്‍ കൈകാര്യം ചെയ്യുവാന്‍ കഴിവുള്ള വ്യക്തിയുമായിരിക്കണം.

3. അഡ്വക്കേറ്റായി കേരളത്തില്‍ കുറഞ്ഞത് 2 വര്‍ഷവും വിദേശത്ത് 7 വര്‍ഷവും പ്രവൃത്തി പരിചയം ഉള്ള വ്യക്തിയായിരിക്കണം. ജിസിസി രാജ്യങ്ങളിലെ നിയമപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്ത് പ്രവൃത്തി പരിചയം ഉള്ളവരും നിലവില്‍ അതാത് രാജ്യങ്ങളില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നയാളുമായിരിക്കണം. (സ്ത്രീ/പുരുഷന്‍).

4. അതാത് രാജ്യത്തെ അഭിഭാഷകരുടെ കൂടെയോ/നിയമസ്ഥാപനങ്ങളിലോ കുറഞ്ഞത് രണ്ടുവര്‍ഷത്തെ തൊഴില്‍ പരിചയം വേണം.

5. വിദ്യാഭ്യാസ/പ്രവൃത്തിപരിചയ രേഖകളുടെ പകര്‍പ്പുകളും വിദേശമലയാളികള്‍ സാധാരണ നേരിടുന്ന നിയമപ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാര സാദ്ധ്യതകളും സംബന്ധിച്ച് 200 വാക്കില്‍ കുറയാത്ത ഒരു കുറിപ്പും മലയാളത്തില്‍ തയ്യാറാക്കി അപേക്ഷയോടൊപ്പം അനുബന്ധമായി അയക്കണം.

മറ്റ് നിബന്ധനകള്‍;

മുടി വെട്ടാൻ വീട്ടിൽ നിന്നിറങ്ങി കാണാതായ കുട്ടിയെ കണ്ടെത്തി : ഷസിനെ കണ്ടെത്തിയത് ബംഗളൂരുവിൽ നിന്ന്

1. ഹോണറേറിയം ഇന്ത്യന്‍ രൂപയായിട്ടായിരിക്കും നല്‍കുക. നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്റായി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് ഇന്ത്യയില്‍ ദേശസാത്കൃതബാങ്കില്‍ അക്കൗണ്‍ണ്ട് ഉണ്‍ണ്ടായിരിക്കണം.
2. നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്റിന്റെ നിയമന കാലാവധി 2 വര്‍ഷത്തേക്കായിരിക്കും. കരാറിലെ വ്യവസ്ഥകള്‍ പ്രകാരമുള്ള പ്രവര്‍ത്തനം ലീഗല്‍ കണ്‍സള്‍ട്ടന്റ് കാഴ്ചവയ്ക്കാത്ത പക്ഷം നിയമനം റദ്ദ് ചെയ്യുന്നതായിരിക്കും.

3. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി നോര്‍ക്ക-റൂട്ട്‌സ് തയ്യാറാക്കിയിട്ടുള്ള കരാറില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ സാന്നിദ്ധ്യത്തില്‍ ഒപ്പ് വയ്‌ക്കേണ്‍ണ്ടതാണ്.

4. അപേക്ഷാഫാറം ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം. esection.norka@kerala.gov.in.

shortlink

Related Articles

Post Your Comments

Related Articles


Back to top button